India

പെണ്‍വാണിഭ സംഘം : എന്‍ഡിടിവി മാധ്യമപ്രവര്‍ത്തകനായ രവീഷ് കുമാറിന്റെ സഹോദരനെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശം

എന്‍ഡിടിവി മാധ്യമ പ്രവര്‍ത്തകന്‍ രവീഷ് കുമാറിന്റെ സഹോദരനും ബിഹാര്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമായ ബ്രജേഷ് കുമാര്‍ പാണ്ഡെ അറസ്റ്റ് ചെയ്യാന്‍ ദേശീയ പട്ടികജാതി കമ്മീഷന്റെ നിര്‍ദേശം. പട്ടികജാതി യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് ഇദ്ദേഹത്തിനെതിരായ പരാതി. ബിഹാറിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുന്‍ മന്ത്രിയുടെ മകളെയാണ് ബ്രജേഷ് ലൈംഗികമായി ചൂഷണം ചെയ്തത്. സംഭവം പുറത്തു വന്നതോടെ ബ്രജേഷ് ഒളിവിലാണ്.

യുവതിയ്ക്ക് നല്‍കിയ പാനീയത്തില്‍ മയക്കുവാനുള്ള മരുന്ന് നല്‍കിയാണ് ഇയാള്‍ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തത്. നിക്കല്‍ പ്രിയദര്‍ശിനി എന്ന വ്യാപാരിയും ബ്രജേഷും ചേര്‍ന്ന് പെണ്‍വാണിഭസംഘം നടത്തുന്നുവെന്ന പരാതിയും ഇയാള്‍ക്കെതിരെ ഉണ്ട്. നിക്കല്‍ മുന്‍ ഐഎഎസ് ഓഫീസറുടെ മകനാണ്. ഏപ്രില്‍ 5ന് ദേശീയ പട്ടികജാതി കമ്മിഷന്‍ ബിഹാര്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസിന് ബ്രജേഷിനെ ഉടനടി അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കത്തയച്ചിരുന്നു. കുറ്റക്കാരനാണെന്ന് തെളിഞ്ഞ ബ്രജേഷ് കുമാറിനെ 15 ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്യണമെന്നും, സംഭവത്തിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ദേശീയ പട്ടികജാതി കമ്മിഷന്‍ ആവശ്യപ്പെട്ടു. കേസിലെ മറ്റൊരു പ്രതി സജീവ് കുമാര്‍ ശര്‍മ്മയെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കമ്മിഷന്‍ പറഞ്ഞു.

സംഭവം നടന്നത് പട്‌നയിലാണ്. ഡിസംബര്‍ 22 2016ല്‍ പട്‌നയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ പോലീസ് സ്‌റ്റേഷനില്‍ യുവതി പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി നല്‍കിയ ശേഷം അവര്‍ക്ക് നിരന്തരമായി വധഭീഷണി ഉണ്ടായി. നിഖില്‍ പ്രിയദര്‍ശിനിയെയും അയാളുടെ അച്ഛനെയും കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തു. ഇവര്‍ ഇപ്പോള്‍ പട്‌ന ജയിലിലാണ്. ഇവരുടെ ജാമ്യം കോടതി തള്ളിയിരുന്നു. എന്നാല്‍ ബ്രിജേഷ് കുമാറിനെക്കുറിച്ച് വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ല. ബ്രിജേഷ് കുമാറുമായി ബന്ധമുണ്ടെന്ന് നിഖില്‍ സമ്മതിച്ചെങ്കിലും താന്‍ പെണ്‍വാണിഭസംഘം നടത്തിയിട്ടില്ലെന്ന് നിഖില്‍ വ്യക്തമാക്കി. മുഖ്യധാരാ മാധ്യമങ്ങള്‍ ഈ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ഇപ്പോള്‍ കേസില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുള്ളതുകൊണ്ട് ബ്രജേഷ് കുമാറിന്റെ അറസ്റ്റ് ചെയ്യുമോയെന്ന കാര്യം കണ്ടറിയേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button