
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സിറ്റി സബ്‌വെ സ്റ്റേഷനില്‍ ഭൂഗര്‍ഭ മെട്രോ ട്രെയിനില്‍ നിന്നും ഇറങ്ങുന്നതിനിടെ മധ്യവയസ്‌കയുടെ തല വാതിലില്‍ കുടുങ്ങി. ഹാന്‍ഡ് ബാഗും തലയും വാതിലിന് പുറത്തും ഉടല്‍ ട്രെയിനിന് ഉള്ളിലുമായ രീതിയിലാണ് സ്ത്രീ കുടുങ്ങി കിടക്കുന്നത്. നിരവധി ആളുകള്‍ അവര്‍ക്കു സമീപം കടന്നു പോകുന്നുണ്ടെങ്കിലും ആരും അവരെ സഹായിക്കാന്‍ ശ്രമിക്കുന്നില്ല. മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോേട്ടഷന്‍ അതോറിറ്റി ജീവനക്കാരുടെ യൂനിഫോമിട്ട വനിതയടക്കം അവരെ കടന്നുപോകുന്നുണ്ട്.
പ്ലാറ്റ്‌ഫോമില്‍ എത്തിയ മറ്റൊരു ട്രെയിനിലെ യാത്രക്കാരനാണ് വിഡിയോ പകര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തിരിക്കുന്നത്. വിഡിയോ പോസ്റ്റ് ചെയ്ത് 12 മണിക്കൂറിനുള്ളില്‍ 13 ലക്ഷത്തോളം പേരാണ് ദൃശ്യങ്ങള്‍ കണ്ടത്. തലകുടുങ്ങിയിട്ടും അവര്‍ ആരെയും സഹായത്തിന് വിളിക്കുകയോ നിലവിളിക്കുകയോ ചെയ്യുന്നില്ല. ട്രെയിന്‍ മുന്നോട്ടു നീങ്ങുന്നതിന് മുമ്പ് അവര്‍ക്ക് എന്ത് സംഭവിച്ചുവെന്ന് ദൃശ്യങ്ങളില്‍ ഇല്ല.
Post Your Comments