സൗദി: സൗദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി ഇന്ത്യയിലേക്കു മടങ്ങുന്നവര്‍ക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുമായി എയർ ഇന്ത്യ. ഇന്ത്യയിലേക്കു മടങ്ങുന്നവര്‍ക്ക് 500 റിയാലിന് ടിക്കറ്റ് വിതരണം ചെയ്യുമെന്ന് എയര്‍ ഇന്ത്യ സീനിയര്‍ എ.ജി.എം കുന്ദന്‍ലാല്‍ ഗോത്വാല് അറിയിച്ചു. പൊതുമാപ്പില്‍ രാജ്യം വിടുന്നവരാണെന്നു തെളിയിക്കുന്ന രേഖ ഹാജരാക്കുന്നവര്‍ക്ക് മാത്രമേ ടിക്കറ്റ് ലഭ്യമാകൂ.
ആനുകൂല്യം ആവശ്യമുള്ളവർ എയര്‍ ഇന്ത്യയുടെ റിയാദ്, ജിദ്ദ, ദമ്മാം ഓഫീസുകളില്‍ നിന്നു ടിക്കറ്റ് എടുക്കണം. എജന്‍സികള്‍ക്ക് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് വിതരണം ചെയ്യാന്‍ അനുമതി നല്‍കിയിട്ടില്ലാത്തതിനാലാണ് ഇത്. കൂടാതെ ഇന്ത്യന്‍ എംബസിയുടെയോ സൗദി അധികൃതരുടെയോ ഏതെങ്കിലും രേഖ ഹാജരാക്കുകയും വേണം. ടിക്കറ്റ് നിരക്കിനു പുറമെ കേരളത്തിലേക്ക് 95 റിയാലും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് 159 റിയാലും നികുതി നല്‍കണം.
Post Your Comments