
ശബരിമല : പുതിയ കൊടിമരത്തിന്റെ ശിലാസ്ഥാപനം വെള്ളിയാഴ്ച സന്നിധാനത്ത് നടക്കും. രാവിലെ 10.45 നും 11നും മദ്ധ്യേ മകം നക്ഷത്രത്തില്‍ മിഥുനം രാശിയിലാണ് ചടങ്ങ്. തന്ത്രി കണ്ഠര് രാജീവര് കാര്‍മികത്വം വഹിക്കും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അംഗങ്ങളായ അജയ് തറയില്‍, കെ രാഘവന്‍ എന്നിവര്‍ സന്നിഹതരാകും.
ജൂണ്‍ 25 നാണ് പുതിയ കൊടിമരം സമര്‍പ്പിക്കുന്നത്. ആധാര ശിലയുമായുള്ള ഘോഷയാത്ര ബുധനാഴ്ച രാത്രിയില്‍ സന്നിധാനത്തെത്തി. ചെങ്ങന്നൂരില്‍ നിന്നുള്ള ഘോഷയാത്രയ്ക്ക് 29 ക്ഷേത്രത്തില്‍ സ്വീകരണം നല്‍കി. ശബരിമലയില്‍ സൂക്ഷിച്ചിരിക്കുന്ന ശില വെള്ളിയാഴ്ച രാവിലെ ശ്രീകോവിലില്‍ പൂജിക്കും അതിനു ശേഷം ചടങ്ങുകള്‍ തുടങ്ങും.
Post Your Comments