മലപ്പുറം : കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉടന്‍ എ.ഐ.സി.സി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം പി.സി ചാക്കോ. ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നും പി.സി ചാക്കോ വാര്‍ത്താ ചാനലിനോട് പറഞ്ഞു.
ജനകീയ പ്രശ്‌നങ്ങളോട് പ്രതികരിക്കുന്ന നേതാവായിട്ടാണ് രാഹുല്‍ ഗാന്ധിയെ ജനങ്ങള്‍ കാണുന്നത്. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത് സംബന്ധിച്ച് രണ്ട് മാസത്തിനകം പ്രഖ്യാപനമുണ്ടാകും. ഇതിനായി എ.ഐ.സി.സി വിളിച്ച് ചേര്‍ക്കണോയെന്ന് ആലോചനയുണ്ടെന്നും പി.സി ചാക്കോ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് മാറി നില്‍ക്കണമെന്ന് ആഗ്രഹമുണ്ടെന്നും പി.സി ചാക്കോ കൂട്ടിച്ചേര്‍ത്തു.
Post Your Comments