![Jio-SIM](/wp-content/uploads/2017/04/Jio-SIM-Cards-Preview-Welcome-Offer.jpg)
ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കി റിലയന്‍സിന്റെ ജിയോ ഓഫര്‍ പിന്‍വലിച്ചു. സമ്മര്‍ സര്‍പ്രൈസ് ഓഫറാണ് പിന്‍വലിച്ചത്. മാര്‍ച്ച് 31നാണ് വീണ്ടും ഓഫര്‍ പ്രഖ്യാപിച്ചിരുന്നത്. ട്രായി നിര്‍ദ്ദേശപ്രകാരമാണ് ജിയോയുടെ പുതിയ നീക്കം.
ഏപ്രില്‍ 15നകം പ്രൈം അംഗത്വം എടുക്കുന്നവര്‍ക്ക് 303 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ മൂന്നു മാസം വരെ ഇന്റര്‍നെറ്റ് ഉപയോഗിക്കാമെന്നായിരുന്നു ഓഫര്‍. എന്നാല്‍ ഈ ഓഫര്‍ നല്‍കേണ്ടെന്നാണ് ട്രായിയുടെ നിര്‍ദ്ദേശം. എന്നാല്‍, 99 രൂപ മുടക്കി പ്രൈം അംഗത്വം എടുത്തവര്‍ക്ക് ഈ ഓഫര്‍ ലഭ്യമാകും.
അംഗത്വം എടുത്തവര്‍ 303 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ മൂന്നു മാസം വരെ ദിവസം ഒരു ജിബി വരെ ഡാറ്റ സൗജന്യമായി ലഭിക്കും. ജിയോയുടെ സൗജന്യ ഓഫറുകള്‍ക്കെതിരെ മറ്റ് നെറ്റ്വര്ക്കുകള് ട്രായിക്ക് പരാതി നല്‍കിയിരുന്നു
Post Your Comments