![Fahad](/wp-content/uploads/2017/04/ahad.jpg)
കുവൈത്ത് സിറ്റി•കുവൈത്ത് സാമൂഹ്യ സുരക്ഷാ സ്ഥാപനത്തിന്റെ മുന്‍ ഡയറക്ടര്‍ ആയിരുന്ന ഫഹദ് അല്‍-റാജനെ ബ്രിട്ടീഷ് അധികൃതര്‍ അറസ്റ്റ് ചെയ്തു. കുവൈത്തും ബ്രിട്ടണും തമ്മില്‍ കുറ്റവാളികളെ കൈമാറാന്‍ ഡിസംബറില്‍ ഒപ്പുവച്ച കരാര്‍ മന്ത്രിസഭ പാസാക്കി ദിവസങ്ങള്‍ക്കുള്ളിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്.
പൊതുപണം തട്ടിയെടുത്തതിനും പണം വിദേശ രാജ്യങ്ങളില്‍ ഒളിപ്പിച്ചതിനും 2015 മുതല്‍ കുവൈത്ത് അധികൃതരും ഇന്റര്‍പോളും തേടുന്ന വ്യക്തിയാണ് അല്‍-റാജന്‍. ഇയാളുടെയും ഭാര്യയുടേയും മക്കളുടേയും സ്വത്ത്‌വകകള്‍ കുവൈത്ത് സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു.
Post Your Comments