ന്യൂഡല്‍ഹി: ഇന്ന് ഏപ്രില്‍ ആറ്, ബിജെപിയുടെ ദിനം. ഈ ദിവസം ബിജെപിക്ക് പ്രധാനപ്പെട്ടത്. 1980 ഏപ്രില്‍ ആറിനാണ് ബിജെപി എന്ന പാര്‍ട്ടിക്ക് തുടക്കം കുറിക്കുന്നത്. ബിജെപിക്ക് 37 വയസ് തികയുന്നു. ഈ ദിനത്തില്‍ പ്രധാനമന്ത്രിയും ബിജെപി പ്രസിഡണ്ട് അമിത് ഷായും സഹപ്രവര്‍ത്തകര്‍ക്ക് ആശംസ അറിയിച്ചു.
ഡല്‍ഹിയില്‍ പാര്‍ട്ടിയുടെ വാര്‍ഷികാഘോഷം നടക്കുകയാണ്. 2014 കേന്ദ്രഭരണത്തില്‍ വീണ്ടും എത്തിയ ബിജെപി 13 സംസ്ഥാനങ്ങള്‍ പിടിച്ചെടുത്തു. 12 മില്യണ്‍ ആളുകളാണ് ഇതുവരെ പാര്‍ട്ടിയില്‍ അംഗത്വം എടുത്തതെന്ന് ബിജെപി പറയുന്നു. 1980ല്‍ രൂപീകരിച്ച ഈ പാര്‍ട്ടി ഇപ്പോള്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ അംഗത്വമുള്ള രാഷ്ട്രീയപാര്‍ട്ടിയാണ്.
On the Sthapana Diwas of @BJP4India, I congratulate the entire family of BJP Karyakartas working across the length and breadth of India.
— Narendra Modi (@narendramodi) April 6, 2017
അടുത്തിടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കുണ്ടായ നേട്ടം ഞെട്ടിക്കുന്നതാണ്. ഉത്തര്‍പ്രദേശും ഉത്തരാഖണ്ഡും ബിജെപി പിടിച്ചെടുത്തു. ഇത് രണ്ടാം തവണയാണ് ബിജെപി ഉത്തര്‍പ്രദേശിലെ ഭരണം പിടിച്ചെടുക്കുന്നത്.
2000ത്തിലാണ് ബിജെപി ഉത്തര്‍പ്രദേശില്‍ അധികാരത്തില്‍ വന്നത്. ബിഎസ് യെഡിയൂരപ്പ കര്‍ണ്ണാടകയില്‍ മുഖ്യമന്ത്രിയായതോടെ ബിജെപി പാര്‍ട്ടി ദക്ഷിണേന്ത്യയിലും സ്ഥാനമുറപ്പിച്ചു.
Post Your Comments