NewsIndia

ഒല കാബ് വിളിച്ച വകയില്‍ യുവാവിന് കമ്പനി നല്‍കിയ ബില്‍ 149 കോടി: വണ്ടി വിളിച്ചത് പ്ലൂട്ടോയിലേക്ക് ആണോയെന്ന് സോഷ്യല്‍ മീഡിയ

ഏപ്രിൽ ഒന്നിന് മുലുന്ദ് വെസ്റ്റിലെ സ്വവസതിയില്‍ നിന്നും വകോല മാര്‍ക്കറ്റിലേക്ക് ഒല കാബ് വിളിച്ച വകയില്‍ സുശീല്‍ നര്‍സിയന്‍ എന്ന മുംബൈ നിവാസിക്ക് കമ്പനി നല്‍കിയ ബില്‍ 149 കോടി രൂപ. യാത്ര ചെയ്യാതെയാണ് ഇത്രയും തുക ബിൽ വന്നതെന്നാണ് മറ്റൊരു കാര്യം. ബുക്ക് ചെയ്‌തെങ്കിലും സുശീലിന്റെ ഫോണ്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് കാബ് ഡ്രൈവര്‍ക്ക് പിക്ക് അപ്പ് പോയിന്റ് ലൊക്കേറ്റ് ചെയ്യാൻ കഴിഞ്ഞില്ല. തുടർന്ന് ഡ്രൈവറുടെ അടുത്തേക്ക് സുശീല്‍ നടന്നെത്തിയെങ്കിലും പിക്ക് അപ്പ് പോയിന്റില്‍ എത്തിയപ്പോഴേക്കും ഡ്രൈവര്‍ റൈഡ് റദ്ദാക്കിയിരുന്നു.

പിന്നീട് ബിൽ കണ്ടപ്പോൾ യുവാവ് ഞെട്ടിത്തരിച്ചുപോയി. 1,49,10,51,648 രൂപയാണ് ബിൽ വന്നത്. വെറും 300 മീറ്റര്‍ റൈഡിനായിരുന്നു ഞെട്ടിക്കുന്ന ബില്‍. സുശീലിന്റെ മൊബൈല്‍ വാലറ്റില്‍ ഉണ്ടായിരുന്ന 127 രൂപ ഒല ഈടാക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയ വഴി സുശീല്‍ ഒലയെ വിവരം ധരിപ്പിച്ചു. സാങ്കേതിക പ്രശ്‌നമാണെന്നായിരുന്നു കമ്പനിയുടെ മറുപടി. പിന്നീട് യുവാവിന്റെ പണം തിരികെ നൽകുകയും 149 കോടി ബില്‍ പ്രശ്‌നം പരിഹരിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button