Latest NewsNewsInternational

ലോകാവസാനത്തിൽ നിന്നും അമൂല്യഗ്രന്ഥങ്ങള്‍ സംരക്ഷിക്കാന്‍ ഒരു പുസ്തകനിലവറ

നോര്‍വേ: ലോകമെങ്ങുമുള്ള ശാസ്ത്രജ്ഞര്‍ ലോകാവസാനം എന്ന് ഒന്ന് ഉണ്ടായാൽ അതിനെ പ്രതിരോധിക്കാനുള്ള ഗവേഷണങ്ങളിലാണ്. ഇത്തരത്തിൽ ലോകമെങ്ങുമുള്ള അമൂല്യഗ്രന്ഥങ്ങള്‍ സംരക്ഷിക്കാനായുള്ള ഒരു പുസ്തകനിലവറ നിര്‍മിച്ചിരിക്കുകയാണ് നോര്‍വേ. ഈ പുസ്തകനിലവറകൊണ്ട് ലക്ഷ്യമിട്ടിരിക്കുന്നത് ലോകത്തെ അമൂല്യഗ്രന്ഥങ്ങള്‍ നശിക്കാതെ സംരക്ഷിക്കാനാണ്.

ഈ നിലവറ നോര്‍വേയിലെ സ്വല്‍ബാര്‍ഡ് എന്നസ്ഥലത്താണ് നിര്‍മിച്ചിരിക്കുന്നത്. ഇതിന്റെ നിര്‍മാണം ആണവസ്‌ഫോടനം ഉള്‍പ്പെടെയുള്ളവ പ്രതിരോധിക്കാന്‍ശേഷിയുള്ള തരത്തിലാണ്. ആദ്യഘട്ടത്തില്‍ ഈ പദ്ധതിയുമായി നോര്‍വേയ്ക്കുപുറമേ ബ്രസീല്‍, മെക്‌സിക്കോ എന്നീ രാജ്യങ്ങളാണ് സഹകരിച്ചിട്ടുള്ളത്. പരമ്പരാഗതരീതിയിലുള്ള ഡേറ്റാ സംരക്ഷണത്തിനുപകരം പ്രതികൂലാവസ്ഥയെപ്പോലും പ്രതിരോധിക്കാവുന്ന ഡിജിറ്റല്‍ ഫിലിമുകളിലാണ് ഇവിടെ പുസ്തകങ്ങള്‍ സംരക്ഷിക്കുന്നത്.

ഇതിനായുള്ള സാങ്കേതികസൗകര്യങ്ങളൊരുക്കിയത് പിഗ്വില്‍ എന്നസ്ഥാപനമാണ്. ഇതിനാവശ്യമായ ഗവേഷണങ്ങള്‍ നടന്നത് യൂറോപ്യന്‍ യൂണിയന്റെയും നോര്‍വീജിയന്‍ റിസര്‍ച്ച് കൗണ്‍സില്‍ ആന്‍ഡ് ഇന്നവേഷന്റെയും സംയുക്തസഹകരണത്തോടെയാണ്. സ്വല്‍ബാര്‍ഡിലെ മൈന്‍-3 എന്ന തുരങ്കത്തിനുള്ളില്‍ ആഴത്തില്‍നിര്‍മിച്ച കേന്ദ്രത്തിലാണ് നിലവറ സ്ഥിതിചെയ്യുന്നത്. ഇതിനുസമീപംതന്നെയാണ് ലോകത്തുള്ള വിത്തുകള്‍ സംരക്ഷിക്കാനുള്ള ലോക വിത്തുനിലവറയും സ്ഥിതിചെയ്യുന്നത്.

1000 വര്‍ഷത്തേക്കെങ്കിലും നിലവറയില്‍ സൂക്ഷിച്ചിട്ടുള്ള പുസ്തകങ്ങള്‍ സുരക്ഷിതമായിരിക്കുമെന്ന് പിഗ്വില്‍ വക്താവ് കാര്‍ട്ടറയിന്‍ ലിയോണ്‍ പറഞ്ഞു. അതേസമയം വന്‍ശക്തികളായ അമേരിക്കയും ബ്രിട്ടനും പദ്ധതിയുമായി സഹകരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button