KeralaLatest NewsNews

മുഖ്യമന്ത്രിക്ക് ഉപദേഷ്ടാവിനെ നിയോഗിക്കാൻ ആലോചന

തിരുവനന്തപുരം: ആഭ്യന്തരവകുപ്പിന്റെ ഭരണകാര്യങ്ങളിൽ മുഖ്യമന്ത്രിക്ക് ഉപദേഷ്ടാവിനെ നിയമിക്കാൻ സർക്കാർ ആലോചിക്കുന്നു. പോലീസ് ഭരണസംവിധാനം പ്രവർത്തനവീഴ്ചകളുടെ പേരിൽ പലകോണുകളിൽനിന്ന് വിമർശനം നേരിടുന്ന സാഹചര്യത്തിലാണിത്. സർക്കാരിന് വിവിധ കേസുകളിൽ പോലീസിനുണ്ടാകുന്ന വീഴ്ചകൾ തിരിച്ചടിയാകുന്നുവെന്ന വിലയിരുത്തലിലാണ് ഉപദേഷ്ടാവിനെ നിയമിക്കാൻ ആലോചിക്കുന്നത്.

പോലീസ് മേധാവി ലോക്‌നാഥ്‌ ബെഹ്‌റയ്ക്കാണ് ജേക്കബ്‌ തോമസ് അവധിയിൽ പോയതിനെത്തുടർന്ന് വിജിലൻസ് ഡയറക്ടറുടെ ചുമതല. ഈ സാഹചര്യത്തിൽ പോലീസ് തലപ്പത്ത് വൈകാതെ അഴിച്ചുപണി ഉണ്ടാകുമെന്ന് ശക്തമായ സൂചനകളുണ്ട്. ഇതിനൊപ്പം പോലീസ് ഭരണത്തിനുള്ള ഉപദേഷ്ടാവിന്റെ നിയമനവും ഉണ്ടാകും. ഉപദേഷ്ടാവായി വിരമിച്ച മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ വേണോ അതോ മുൻ ഡി.ജി.പി. വേണോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button