തിരുവനതപുരം : വിദ്യാര്‍ഥികളായ കമിതാക്കളെ ഒരു ഷാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പ്ലസ്ടു വിദ്യാര്‍ഥികളായ ദിപിനെ(18)യും ആഷികയെ (18)യുമാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കാഞ്ഞിരംകുളം പി.കെ.എസ്. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളായ ഇരുവരും പ്ലസ്ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു. ആരും താമസമില്ലാത്ത ആഷികയുടെ അമ്മൂമ്മയുടെ വീട്ടിലാണ് ഇരുവരും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെയാണ് ഇരുവരെയും കാണാതായത്. ഇവരുടെ ബന്ധുക്കള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് കാഞ്ഞിരംകുളം പോലീസും നെയ്യാറ്റിന്‍കര പോലീസും കേസെടുത്തിരുന്നു. ഇരുവരും തമ്മില്‍ സ്നേഹത്തിലായിരുന്നെന്നും, വീട്ടുകാര്‍ ഇതിനെ എതിര്‍ത്തിരുന്നതായും പോലീസ് പറഞ്ഞു.
Post Your Comments