Latest NewsKerala

യുവതിയെ ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്

പാപ്പിനിശ്ശേരി: യുവതിയെ ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാപ്പിനിശ്ശേരി വെസ്റ്റ് വെങ്ങിലാട്ട് മുത്തപ്പന്‍ ക്ഷേത്രത്തിനു സമീപം പി.പി.ഷിജില (27)യാണ് മരിച്ചത്.കരിക്കന്‍കുളത്തെുളള ഭര്‍ത്താവിന്റെ വീട്ടിലെ കിടപ്പുമുറിയിലെ ജനല്‍ കമ്പിയിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. സംഭവം നടക്കുമ്പോള്‍ ഭര്‍തൃപിതാവും ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു. അതേസമയം ഷിജിലയുടെ മരണത്തില്‍ ദുരൂഹതയുണ്ടന്നാണ് ബന്ധുക്കളുടെ ആരോപണം. ഇവരുടെ പരാതിയില്‍ വളപട്ടണം പോലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നു രാവിലെ 8നു പാപ്പിനിശ്ശേരിയില്‍ എത്തിക്കുന്ന മൃതദേഹം പിന്നീടു മാട്ടൂലിലെ വസതിയില്‍ എത്തിച്ച് മാട്ടൂല്‍ സൗത്ത് സമുദായ ശ്മശാനത്തില്‍ സംസ്‌കരിക്കും.മാട്ടൂല്‍ സൗത്ത് ബിരിയാണി റോഡ് ലക്ഷംവീട് കോളനിയിലെ പി.പി.രാജുവിന്റെയും പി.പൊന്മണിയുടെയും മകളാണ്. മക്കള്‍: പ്രബ്‌നേഷ്, പാര്‍വതി. സഹോദരന്‍: പി.പി.ഷിജില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button