ന്യൂഡൽഹി: വിനോദസഞ്ചാരവും സേവനമേഖലയുമായി ബന്ധപ്പെട്ട ധനാഗമ മാർഗങ്ങളും പ്രോൽസാഹിപ്പിക്കുന്നതിന് വേണ്ടി ഇ വീസ വ്യവസ്ഥകൾ കൂടുതൽ ലളിതവും ഉദാരവുമാക്കാൻ നടപടി ആരംഭിച്ചതായി വാണിജ്യ, വ്യവസായ മന്ത്രി നിർമല സീതാരാമൻ അറിയിച്ചു. ഇത് നടപ്പിലാകുന്നതോടെ ഒരു തവണ വീസ ലഭിച്ചാൽ ഒന്നിലേറെത്തവണ വന്നുപോകാനാകും.
ആഡംബര കപ്പലുകളിൽ എത്തുന്ന വിനോദസഞ്ചാരികളെ ഉദ്ദേശിച്ച് കൊച്ചി, മംഗലാപുരം, ഗോവ എന്നീ തുറമുഖങ്ങളിലും ഇ വീസ സഹായ കേന്ദ്രങ്ങളും പ്രത്യേക ഡെസ്കുകളും തുടങ്ങും. 161 രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർക്കു രാജ്യത്തെ 24 വിമാനത്താവളങ്ങൾ വഴി പ്രവേശനാനുമതി നൽകുകയും ഇ ബിസിനസ്, ഇ മെഡിക്കൽ, ഇ ടൂറിസം എന്നിവയ്ക്കു പുറമെ ഫിലിം, ഇന്റേൺ എന്നീ വിഭാഗങ്ങളിലും വീസ അനുവദിക്കുകയും ചെയ്യും. വിവിധ രാജ്യങ്ങളിൽനിന്നു പരിശീലനത്തിന് എത്തുന്നവർക്കായാണ് ഇന്റേൺ വീസ. ഫിലിം വീസ ലഭിച്ചവർക്ക് ഒരു വർഷത്തെ കാലാവധിക്കുള്ളിൽ പല തവണ പോയിവരാം. കൂടാതെ അടിയന്തര സ്വഭാവമുള്ള ബിസിനസ്, മെഡിക്കൽ വീസകൾ അപേക്ഷ നൽകി 48 മണിക്കൂറിനുള്ളിൽ അനുവദിക്കാനും തീരുമാനമായിട്ടുണ്ട്.
Post Your Comments