ഇന്ന് സമൂഹത്തില്‍ നടക്കുന്നതെല്ലാം മഹാഭാരതത്തില്‍ എഴുതിവെച്ചിട്ടുണ്ടെന്ന് കെ.ആര്‍ ഗൗരിയമ്മ. ആദ്യമന്ത്രിസഭ അധികാരത്തിലേറിയതിന്റെ അറുപതാം വാര്‍ഷികത്തില്‍ മാധ്യമത്തിൽ എഴുതിയ ലേഖനത്തിലാണ് ഗൗരിയമ്മയുടെ ഈ പരാമർശം. ഇന്ന് ഇവിടെ നടക്കുന്നതെല്ലാം മഹാഭാരതത്തില്‍ എഴുതിവെച്ചിട്ടുണ്ട്. പെണ്ണുങ്ങളുടെ അവസ്ഥയും മനുഷ്യന്റെ ആര്‍ത്തിയും എല്ലാം അതില്‍ പറയുന്നുണ്ട്. എല്ലാം ദീര്‍ഘവീക്ഷണം ചെയ്തിരിക്കുകയാണ് അതിലെന്നും ഗൗരിയമ്മ പറയുന്നു.
പിണറായി വിജയൻ എം.വി രാഘവന്റെ ശിഷ്യനാണ്. പിന്നീട് എന്തിനാണ് എംവി രാഘവനെ പാര്‍ട്ടിയില്‍ നിന്നും കളഞ്ഞതെന്ന് ഇനിയെങ്കിലും പിണറായി പറയണം. കൂടാതെ വി.എസ് അച്യുതാനന്ദനെക്കുറിച്ചും പറയുന്നുണ്ട്. പത്രക്കാര്‍ മൂപ്പിലാനെ പൊക്കുന്നത് കേട്ടിട്ട് ഇപ്പോഴും മുഖ്യമന്ത്രി ചമഞ്ഞ് നടക്കുകയാണെന്നും അവർ പറയുന്നു. ഇന്നത്തെ ഏറ്റവും വലിയ പ്രശ്‌നം സ്ത്രീസുരക്ഷയാണ്. പെണ്ണുങ്ങള്‍ നല്ലവരാണ്. അവരെ ചീത്തയാക്കുന്നത് ആണുങ്ങളാണ്. ജാതിവികാരം എല്ലാക്കാലത്തുമുണ്ട്. എന്നാൽ ഇന്ന് സ്വന്തം കാര്യം നേടാനാണ് ജാതി പറയുന്നതെന്നും അവർ വിശദീകരിക്കുന്നു.
Post Your Comments