KeralaLatest News

പിണറായി അധികാരമേല്‍ക്കുമ്പോള്‍ ജിഷ്ണു പ്രണോയ് ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ

കൊച്ചി: മകന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ജിഷ്ണുവിന്റെ അമ്മയും കുടുംബവും നടത്തുന്ന പ്രതിഷേധം പോലീസ് ഇടപെട്ട് സംഘര്‍ഷമായി. ജിഷ്ണുവിന്റെ കുടുംബത്തെ മര്‍ദ്ദിച്ച പോലീസ് നടപടിയെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്തത്. ഇതിനിടയിലാണ് ജിഷ്ണുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നത്.

പിണറായി അധികാരമേല്‍ക്കുമ്പോള്‍ ജിഷ്ണു പ്രണോയ് ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ജിഷ്ണുവിന് പിണറായിയോട് ആരാധനയായിരുന്നുവെന്ന് അമ്മ മഹിജ മുന്‍പ് പറഞ്ഞിരുന്നു. ജിഷ്ണുവിന്റെ ഫേസ്ബുക്കില്‍ നിറയെ സിപിഐഎം പരിപാടികളാണ്. പിണറായിയെന്നു കേള്‍ക്കുമ്പോള്‍ ചിലര്‍ അഭിമാനിക്കും, ചിലര്‍ ഭയക്കും, ചിലരു കെടന്നു മോങ്ങും, ചിലരു ചൊറിഞ്ഞു കൊണ്ടേയിരിക്കും, അവഗണിച്ചേക്കുക. അഭിമാനം കൊള്ളുന്നു ഇരട്ട ചങ്കുള്ള ഈ ജനനേതാവിനെയോര്‍ത്ത്. ലാല്‍സലാം.. എന്നാണ് ജിഷ്ണു കുറിച്ചത്.

അവസാനമായി ജിഷ്ണു പോസ്റ്റ് ചെയ്ത ഫോട്ടോ ഇടതുമുന്നണിയുടെ മനുഷ്യചങ്ങലയില്‍ കണ്ണിചേര്‍ന്ന് അനിയത്തിയുടെ കൈയ്യില്‍ ചെങ്കൊടി പിടിപ്പിച്ച ഫോട്ടോ ആയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button