തിരുവനന്തപുരം : കേരളത്തിലെ ബി ജെ പി യുടെ ചരിത്രത്തിലാദ്യമായി വലിയ ഫണ്ട് സമാഹരണത്തിന് പാര്‍ട്ടി ഒരുങ്ങുന്നു. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനപ്രകാരം 2019 ലെ ലോകസഭ തിരഞ്ഞെടുപ്പിനായി ഓരോഘടകത്തെയും ശക്തിപ്പെടുത്തുകയാണ് ലക്‌ഷ്യം. പണം വാങ്ങിമടങ്ങുക മാത്രമല്ല ലക്‌ഷ്യം കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങളും മറ്റും ഉള്‍ക്കൊള്ളിച്ച ലഘുലേഖകളും നല്‍കുകയാണെന്നും കൂടാതെ മുഴുവന്‍ കുടുംബങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും ഇതിനായി എത്തും.
ഓരോ ജില്ലയില്‍ നിന്നും ഒരു കോടി രൂപയെങ്കിലും സമാഹരിക്കാനാണ് നിര്‍ദേശം. ബൂത്ത് തലത്തില്‍ 20000 രൂപയെങ്കിലും സമാഹരിക്കണം എന്നാല്‍ നിര്‍ബന്ധിച്ചു വലിയ തുക പിരിക്കരുതെന്നും പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ താഴെത്തട്ടുവരെ നേതാക്കളെ നിയോഗിച്ചു സംഘടനയെ ആകെ ഫണ്ട് സ്വരൂപണത്തിനായി ഉപയോഗിക്കാനാണ് കേന്ദ്രം ആവിശ്യപ്പെട്ടിരിക്കുന്നത്.
ഇതിനായി മുഴുവന്‍ ബൂത്തുകളിലും നാളെ സമ്മേളനം നടക്കും കൂടാതെ 13 വരെയുള്ള ദിവസങ്ങളില്‍ എല്ലാ ലോകസഭ മണ്ഡലങ്ങളിലും കണ്‍വന്‍ഷനുകള്‍ നടക്കും. നിയോജക മണ്ഡലങ്ങളുടെ ചുമതല സംസ്ഥാന ഭാരവാഹികള്‍ക്കാണ്.
കൂടാതെ തിരുവനന്തപുരത്ത് ആസ്ഥാന മന്ദിരം പണിയുന്നതിനും ഇതില്‍ നിന്ന് ഒരു വിഹിതം ഉപയോഗിക്കും. മറ്റു രാഷ്ട്രീയ പാര്‍ട്ടിയുടെയും ആസ്ഥാനത്തേക്കാള്‍ സൗകര്യപ്രദമായ മന്ദിരം ഉയര്‍ത്താന്‍ ആണ് ആവിശ്യപ്പെട്ടിരിക്കുന്നത്. മണ്ഡലം പ്രസിഡന്റ്‌മായി വീഡിയോ കോണ്‍ഫെറന്‍സ് നടത്താനുള്ള സൗകര്യം വേണമെന്നാണ് കേന്ദ്രം ആവിശ്യപ്പെട്ടിരിക്കുന്നത്.
ദേശീയ നിര്‍വാഹകസമിതി യോഗത്തിന് ശേഷം പാര്‍ലമെന്‍റ് ഇലക്ഷന്‍റെ തയാറെടുപ്പിലേക്ക് പാര്‍ട്ടി കടക്കും. പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ 11 സീറ്റ് കേരളത്തില്‍ നിന്ന് നേടുമെന്നാണ് ദേശിയ അധ്യക്ഷന്‍ അമിത് ഷാ സംസ്ഥാന നേതൃത്വത്തോട് ആവിശ്യപ്പെട്ടിരിക്കുന്നത്. ലക്‌ഷ്യം അത്ര എളുപ്പമല്ലെന്ന് സമ്മതിക്കുമ്പോഴും അതിനുള്ള ഒരുക്കം ശക്തിപ്പെടുത്തുന്നുവെന്ന് അവകാശപ്പെടുകയാണ് ബി ജെ പി .
Post Your Comments