ഡൽഹി: പാതയോരത്തെ മദ്യ ശാല നിരോധന ഉത്തരവിനെതിരെ രാഷ്ട്രപതിയുടെ റഫറന്‍സിന് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടാൽ ഭരണഘടനയുടെ 143 അനുച്ഛേദം പ്രകാരം രാഷ്ട്രപതിയുടെ റഫറൻസിന് നടപടി സ്വീകരിക്കും എന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. രാഷ്ട്രപതിയുടെ റഫറൻസ് സംബന്ധിച്ച് അറ്റോർണി ജനറലും ആയി കേന്ദ്ര സർക്കാർ കൂടി ആലോചന നടത്തും. നിരവധി സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക രംഗത്തും വിനോദ സഞ്ചാര രംഗത്തും പ്രതിസന്ധി ഉണ്ടാക്കിയ സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിക്ക് കേന്ദ്രം ആലോചിക്കുന്നത്.
ദേശീയ സംസ്ഥാന പാതയോരങ്ങളിലെ 500 മീറ്റര്‍ ദൂരപരിധിയിലുള്ള മദ്യവില്‍പ്പനശാലകള്‍ അടയ്ക്കുന്നത് വന്‍ സാമ്പത്തിക പ്രതിസന്ധിയ്ക്ക് വഴിവെയ്ക്കുമെന്നും അതിനാല്‍ പ്രശ്നത്തില്‍ ഇടപെടണമെന്നും വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ രാഷ്ട്രപതിയുടെ റഫറന്‍സിന് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടക സര്‍ക്കാരാണ് വിഷയത്തില്‍ രാഷ്ട്രപതിയുടെ റഫറന്‍സിനായി കേന്ദ്രത്തെ ആദ്യം സമീപിച്ചതെന്നാണ് സൂചന. കര്‍ണാടക അഡ്വക്കേറ്റ് ജനറല്‍ രാഷ്ട്രപതിയുടെ റഫറന്‍സുമായി സുപ്രീംകോടതിയെ സമീപിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് നിയമോപദേശം നല്‍കിയിരുന്നു.
സുപ്രീം കോടതി വിധിക്കെതിരെ നിയമപരമായി അവശേഷിക്കുന്ന നടപടി രാഷ്ട്രപതിയുടെ റഫറന്‍സ് മാത്രമാണ്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അറ്റോര്‍ണി ജനറലുമായി കൂടിയാലോചന നത്തിയിട്ടുണ്ട്. മദ്യശാല വിഷയത്തില്‍ സുപ്രീം കോടതിയുടെ അന്തിമ ഉത്തരവ് വന്ന സാഹചര്യത്തിലാണ് ഇതിനനൊരു പോംവഴി എന്ന നിലയില്‍ രാഷ്ട്രപതിയുടെ റഫറന്‍സിന് കേന്ദ്രം വഴി തേടുന്നത്.
റഫറന്‍സിലെ വിഷയങ്ങള്‍ സംബന്ധിച്ച് അറ്റോര്‍ണി ജനറലുമായി കേന്ദ്രസര്‍ക്കാര്‍ കൂടിയാലോചിക്കും. രാഷ്ട്രപതിയുടെ റഫറന്‍സ് സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ചാകും പരിഗണിക്കുക. അതിനാല്‍ രണ്ടു ജഡ്ജിമാരെ കൂടി മുന്‍ ഉത്തരവ് പുറപ്പെടുവിച്ച ബെഞ്ചില്‍ ഉള്‍പ്പെടുത്തും. റഫറന്‍സ് അംഗീകരിക്കാനും തള്ളാനും സുപ്രീംകോടതിയ്ക്ക് അധികാരമുണ്ട്.
Post Your Comments