തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനുനേരെയുണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ച് എബിവിപി. സിപിഐഎം മന്ത്രിമാരെ നാളെ മുതല്‍ വഴിയില്‍ തടയുമെന്ന് എബിവിപി മുന്നറിയിപ്പ് നല്‍കി. എബിവിപി സംസ്ഥാന സെക്രട്ടറി പി ശ്യാമാണ് ഇക്കാര്യമറിയിച്ചത്.
നാളൈ ബിജെപി നടത്തുന്ന ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും എബിവിപി അറിയിച്ചു. സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കു നടത്തുമെന്നും എബിവിപി പ്രവര്‍ത്തകര്‍ പറഞ്ഞു. തിരുവനന്തപുരത്തും കോഴിക്കോടുമാണ് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, യുഡിഎഫ് സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ആഭ്യന്തരവകുപ്പിന്റെ പരാജയമാണ് സംഭവമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. സമരം ശക്തമായി യുഡിഎഫ് ഏറ്റെടുക്കുമെന്നും അവര്‍ വ്യക്തമാക്കി. പോലീസിനെതിരെ കര്‍ശന നടപടികള്‍ വേണമെന്ന് വിഎം സുധീരനും ഉമ്മന്‍ചാണ്ടിയും ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments