ഡല്‍ഹി : ശ്രീകൃഷ്ണനെ അപമാനിച്ച് ട്വിറ്റര്‍ സന്ദേശമെഴുതിയ സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മാപ്പു പറഞ്ഞു.ഷേക്‌സ്പിയറിന്റെ റോമിയോ ഒരാളെയാണ് പ്രണയിച്ചിരുന്നതെങ്കില്‍ ഒരുപാട് സ്ത്രീകളെ ശല്യം ചെയ്ത ശ്രീകൃഷ്ണന്‍ ഇതിഹാസ പൂവാലനാണെന്നും ഉത്തര്‍പ്രദേശിലെ പൂവാല സംഘത്തിന്റ പേര് ആന്റി ശ്രീകൃഷ്ണ സ്ക്വാഡ് എന്നാക്കാന്‍ ധൈര്യമുണ്ടോയെന്നുമായിരുന്നു പ്രശാന്ത് ഭൂഷന്റെ വിവാദ ട്വീറ്റ്. ഇതിനെതിരെ കോണ്‍ഗ്രസും ബിജെപിയും പൊലീസില്‍ പരാതി നല്‍കിയിരുന്നു.
Tho I am not religious, my mother was.I grew up listening to the folklore of lord Krishna in childhood.Painting of Radha-Krishna in our home pic.twitter.com/oqqqDiJz6I
— Prashant Bhushan (@pbhushan1) 2 April 2017
ഇന്നലെ നോയിഡയിലെ പ്രശാന്ത് ഭൂഷന്റെ വീടിന്റെ മതിലില്‍ ഒരു സംഘം ആളുകള്‍ കരി മഷി ഒഴിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പരാമര്‍ശം അനുചിതമായിപ്പോയെന്നും ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു. പാരമര്‍ശം ട്വിറ്ററില്‍ നിന്ന് നീക്കം ചെയ്യുകയും താന്‍ വിശ്വസിയല്ലെങ്കിലും തന്റെ അമ്മ ശ്രീകൃഷ്ണഭക്തയാണെന്നും ട്വീറ്റില്‍ കുറിച്ചു. കൂടാതെ വീടിന്റെ ചുമരില്‍ ശ്രീകൃഷ്ണന്റെ ചിത്രം തൂക്കിയിട്ടുണ്ടെന്നും പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.
Post Your Comments