KeralaLatest NewsNews

എരുമപ്പെട്ടി പീഡനകേസ് ഇരകളെ അപമാനിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

തൃശൂര്‍ : തൃശൂര്‍ എരുമപെട്ടി പീഡനകേസില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. പീഡനത്തിനിരയായ പെണ്‍കുട്ടിയെയും അമ്മയെയും അപമാനിച്ചതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. എരുമപ്പെട്ടി സ്‌റ്റേഷനിലെ അഡീഷണല്‍ എസ്‌ഐ ടി.ഡി. ജോസിനെയാണ് സസ്‌പെന്റ് ചെയ്തത്. മകളെ അയല്‍ക്കാര്‍ പീഡിപ്പിച്ചതില്‍ പരാതി പറയാനെത്തിയപ്പോഴാണ് പോലീസ് ഉദ്യോഗസ്ഥന്‍ വീട്ടമ്മയോടും മകളോടും മോശമായി പെരുമാറിയത്.

തൃശൂര്‍ എരുമപ്പെട്ടിയില്‍ ബുദ്ധിവളര്‍ച്ചയെത്താത്ത പന്ത്രണ്ട് വയസുകാരിയെ അയല്‍ക്കാരായ അച്ഛനും മകനും ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തിലാണ് പരാതിക്കാരെ പോലീസ് അപമാനിച്ചത്. അഡീഷണല്‍ എസ്‌ഐ ടി.ഡി. ജോസ് അപമാനിച്ചെന്നാരോപിച്ച് വീട്ടമ്മ കുന്ദംകുളം സിഐ, ഡിവൈഎസ്പി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.സംഭവം അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് എഡിജിപി എസ്പിക്ക് നിര്‍ദ്ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ടിഡി ജോസിനെ സസ്‌പെന്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button