
തൃശ്ശൂര്‍ : റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് മലമൂത്ര വിസര്‍ജനം നടത്തിയാല്‍ വന്‍ പിഴ നല്‍കേണ്ടി വരും. മൂത്രമൊഴിക്കുന്നവരില്‍ നിന്ന് 100 മുതല്‍ 500 രൂപവരെ പിഴ ഈടാക്കാമെന്നാണ് റെയില്‍വേയുടെ തീരുമാനം.കഴിഞ്ഞ ദിവസം പാര്‍ക്കിംഗ് സ്ഥലത്ത് മൂത്രമൊഴിച്ചവരില്‍ നിന്ന് 750 രൂപ ഈടാക്കി.
സമീപകാലങ്ങളിലായി സ്റ്റേഷന്‍ പരിസരത്ത് ശുചീകരണത്തിന് മാത്രമായി വന്‍ തുകയാണ് റെയില്‍വേ അധികൃതര്‍ ചെലവാക്കുന്നത് ഇതിനെ തുടര്‍ന്നാണ് പിഴ കര്‍ശനമാക്കിയത്. കരാറ് പ്രകാരം ശൂചീകരണത്തിനായി 1.53 കോടി രൂപയാണ് റെയില്‍വേ നല്‍കിയിട്ടുള്ളത്. ഒരു ചായ കപ്പ് നീക്കം ചെയ്യുന്നതിന് ഒന്നരരൂപ ചിലവാകുന്നുവെന്നാണ് റെയില്‍വേയുടെ കണക്ക്.
കൂടാതെ മൂത്രപ്പുര തേടിപ്പോകാനാവതെ അബദ്ധത്തില്‍ മൂത്രമൊഴിക്കുന്നവരും പിഴ ഈടാകണം. പിഴ സംഖ്യ കുറയുമെന്നുമാത്രം. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന്റെ മറവിലാണ് മിക്കപ്പോഴും മൂത്രമൊഴിക്കുന്നത്. ഉദ്ഘാടനം കഴിഞ്ഞില്ലെങ്കിലും ആവശ്യങ്ങള്‍ക്കായി തുറന്നുകൊടുത്ത മേല്‍പ്പാലത്തില്‍ മലവിസര്‍ജനം നടത്തിയതും ശുചീകരണ തൊഴിലാളികള്‍ക്ക് നീക്കേണ്ടിവന്നു.
നേരത്തെ റിസര്‍വേഷന്‍ കൌണ്ടറിനടുത്ത് സൗജന്യമായി ഉപയോഗിക്കാവുന്ന മൂത്രപ്പുര ഉണ്ടായിരുന്നു. എന്നാല്‍ ഇത് മലിനമാക്കുകയും പൈപ്പുകള്‍ ഒടിക്കുകയും ചെയ്തതോടെ പൂട്ടിയിട്ടു.
Post Your Comments