കൊല്ലം: കരുനാഗപ്പള്ളിയില്‍ പന്ത്രണ്ടുവയസുകാരി തൂങ്ങിമരിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയെയും അയല്‍വാസിയായ ക്ഷേത്ര പൂജാരിയും അറസ്റ്റിൽ. കുലശേഖരപുരം മാമ്ബറ്റ കിഴക്കതില്‍ പ്രീതിയെയാണ് (12) മാര്‍ച്ച് 28ന് രാവിലെ കിടപ്പുമുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു.
പഠിക്കാനെന്ന് പറഞ്ഞ് രാത്രി മുറിയില്‍ കയറി കുറ്റിയിട്ട പെൺകുട്ടി രാവിലെ വിളിച്ചിട്ടും കതക് തുറക്കാതെ വന്നപ്പോള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ സഹോദരന്‍ പ്രവീണ്‍ ജനല്‍പ്പാളി തുറന്നു നോക്കിയപ്പോഴാണ് ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന്, പരിസരത്തെ നിരവധി പേര്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഞായറാഴ്ച രാത്രിയാണ് കുട്ടിയുടെ അമ്മയെയും അയല്‍വാസിയായ പൂജാരിയേയും അറസ്റ്റു ചെയ്തത്.
Post Your Comments