ചാറ്റ് ലോകത്തെ അടക്കി വാണിരുന്ന ജി ടോക്കിനെ ഗൂഗിൾ പിന്‍വലിക്കാനൊരുങ്ങുന്നു. സ്വകാര്യ സംഭാഷണങ്ങള്‍ കൈമാറുവാൻ 2005ല്‍ പുറത്തുവന്ന ജി ടോക്കിന് ഓണ്‍ലൈന്‍ ലോകത്ത് ആളുകളെ സംസാരിക്കാന്‍ ശീലിപ്പിക്കുന്നതില്‍ മുഖ്യ പങ്കാണ് വഹിച്ചിരുന്നത്. എന്നാൽ നിലവിൽ പുത്തന്‍ ചാറ്റ് ആപ്പുകളുടെ കടന്നുവരവും ഫെയ്‌സ്ബുക്കിന്റെ മുന്നേറ്റവും കാരണമാണ് ഗൂഗിൾ ജിടോക്കിനെ പിൻവലിക്കാൻ ഒരുങ്ങുന്നതെന്നാണ് സൂചന. അതിനാൽ നേരത്തെ തന്നെ ഗൂഗിൾ ഹാങ്ഔട്ടിലേക്ക് മാറാനാവശ്യപ്പെട്ട് ഗൂഗിള്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്.
12 വര്‍ഷമായി ജി ടോക്ക് ഉപയോഗിക്കുന്ന ധാരാളം ഉപയോക്താക്കള്‍ ഉള്ളപ്പോൾ തന്നെ ജി ടോക്കില്‍നിന്ന് ഉപയോക്താക്കള്‍ മറ്റൊരു ചാറ്റിംഗ് സൊലൂഷനിലേക്ക് എത്തിക്കാൻ വേണ്ടിയാണ് ഗൂഗിള്‍ ഇത്തരമൊരു നടപടിക്ക് തയ്യാറെടുക്കുന്നത്. ഹാങ്ഔട്ടിന് പുറമെ നിരവധി മെസ്സേജിംഗ് ആപ്പുകള്‍ നിലവില്‍ ഗൂഗിളിനുണ്ട്. അടുത്തിടെയാണ് ഹാങ്ഔട്ടില്‍നിന്ന് എസ്എംഎസ് സംവിധാനം ഗൂഗിള്‍ ഒഴിവാക്കിയത്.
Post Your Comments