Latest NewsKeralaNews

സിപിഎം പ്രവർത്തകർ റിസോർട്ട് ഉപരോധിച്ചു- വിദേശ ടൂറിസ്റ്റുകളടക്കം നിരവധിപേർ ഭക്ഷണവും വെള്ളവും ഇല്ലാതെ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നു

 

കുമളി: സിപിഎം മ്മിന്റെ റിസോർട്ട് ഉപരോധത്തിൽ വലഞ്ഞത് ടൂറിസ്റ്റുകൾ. ഭക്ഷണവും വെള്ളവുമില്ലാതെ എട്ടുമണിക്കൂറോളം ആണ് ഇവർ ഇവിടെ കുടുങ്ങിക്കിടന്നത്. രണ്ടു ജീവനക്കാരെ സ്ഥലംമാറ്റിയതിൽ പ്രതിഷേധിച്ച് സിപിഎം നടത്തിയ ഉപരോധത്തിലാണ് സംഭവം. വിവരമറിഞ്ഞെത്തിയ പോലീസും ഒന്നും ചെയ്തില്ലെന്നാണ് ആരോപണം. കുമളി ടൗണിൽ പ്രവർത്തിക്കുന്ന കൊണ്ടോടി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗ്രീൻ വുഡ്‌സ് റിസോർട്ടിൽ വിദേശികൾ ഉൾപ്പെടെ എഴുപതോളം വിനോദസഞ്ചാരികളെ സി.പി.എം പ്രവർത്തകർ ബന്ദികളാക്കിയതായാണ് പരാതി.

ഒപ്പം വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. രാവിലെ മൂന്നുമണിക്ക് തുടങ്ങിയ ഉപരോധം അവസാനിച്ചത്. വൈകുന്നേരം ഏഴുമണിക്കായിരുന്നു.കൊച്ചുകുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള വിനോദ സഞ്ചാരികൾക്കു പ്രഭാതഭക്ഷണവും, ഉച്ചഭക്ഷണവും ലഭിച്ചില്ല.ജീവനക്കാരെ മുഴുവൻ പുറത്താക്കിയശേഷം ഹോട്ടൽ പാർട്ടി പ്രവർത്തകർ കയ്യേറിയതിനാൽ ചായ പോലും ഇവർക്ക് കിട്ടിയില്ല.ഇവിടെ ജോലി ചെയ്തിരുന്ന സിഐടിയു യൂണിയനിൽപെട്ട സജീവ്, വിജയൻ എന്നിവരെ ഈ ഗ്രൂപ്പിന്റെ മറ്റു രണ്ടു സ്ഥാപനങ്ങളിലേക്കു സലാം മാറ്റിയതിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം.

പിന്നീട് റിസോർട്ടിന്റെ ജനറൽ മാനേജരെ ബലം പ്രയോഗിച്ചു ജീപ്പിൽ സി.പി.എം ഓഫിസിൽ കൊണ്ടുപോയി എഗ്രിമെന്റിൽ ഒപ്പുവയ്പിച്ചതിനാലാണ് സമരം അവസാനിപ്പിച്ചതെന്ന് മാനേജർ ആരോപിച്ചു.ഇതിനിടെ മലേഷ്യയിൽ നിന്ന് വന്ന ഒരു ടൂറിസ്റ്റ് നേരിട്ട് ടൂറിസം വകുപ്പ് മന്ത്രിയെ ബന്ധപ്പെട്ടതായും പ്രശ്‌നം ഉടൻ പരിഹരിക്കാമെന്നു മന്ത്രി ഉറപ്പുനൽകിയെന്നും പറയുന്നു. റിസോർട്ടിൽ യൂണിയൻ ഉണ്ടാക്കിയതിന്റെ പേരിലാണു ജീവനക്കാരെ സ്ഥലം മാറ്റിയതെന്നു മാനേജർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button