![manama](/wp-content/uploads/2017/04/manama.jpg)
മനാമ: ബഹ്‌റൈന്‍ സര്‍ക്കാര്‍ ഗള്‍ഫ് കോപ്പറേഷന്‍ കൗണ്‍സിലില്‍ അംഗങ്ങളായ എല്ലാവര്‍ക്കും പ്രത്യേക ഐഡി കാര്‍ഡ് ഏര്‍പ്പെടുത്തുന്നു. വിവിധ സേവന വകുപ്പുകളില്‍ നിന്ന് ഇടപാടുകള്‍ നടത്തുന്നവര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാനാണ് ഇങ്ങനെയൊരു സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് ബഹ്‌റൈന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
അയല്‍രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്താനും കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാനും പുതിയ സംവിധാനം വഴി സാധിക്കുമെന്ന് ഐജിഎ ചീഫ് എക്‌സിക്യുട്ടീവ് മുഹമ്മദ് അലി അല്‍ഖ്വയ്ദ് പറഞ്ഞു.
Post Your Comments