ലോകത്തിലെ ഏറ്റവും ഭയാനകമായ ഹോട്ടലിൽ ജീവൻ മുറുക്കെപ്പിടിച്ചാൽ മാത്രമേ കേറാൻ സാധിക്കൂ . മാത്രവുമല്ല അസാമാന്യ ധൈര്യവും ആവശ്യമാണ് . പെറുവിലെ കാസ്‌കോ മലനിരകളില്‍, 400 അടി ഉയരത്തില്‍ സാഹസികസഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്ന നാല് ചെറിയ ക്യാപ്‌സൂള്‍ ഹോട്ടലുകളാണ് സംഭവം. സ്‌കൈലോഡ്ജ് സ്യൂട്‌സ് എന്നാണീ ഹോട്ടലിന്റെ പേര്.
കാലാവസ്ഥാവ്യതിയാനങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള, ബഹിരാകാശ വാഹങ്ങളില്‍ ഉപയോഗിക്കുന്ന പോളികാര്‍ബണേറ്റിലും അലുമിനിയത്തിലുമാണ് ക്യാപ്‌സൂളുകള്‍ നിര്‍മിച്ചിരിക്കുന്നതും ഉറപ്പിച്ചു നിര്‍ത്തിയിരിക്കുന്നതും. 24 x 8 മീറ്റര്‍ വലുപ്പമുള്ള ക്യാപ്സൂളില്‍ എട്ടു പേര്‍ക്ക് ഒരേസമയം താമസിക്കാം. ഒന്നര മണിക്കൂര്‍ മല കയറിവേണം ഇവിടെയെത്താന്‍. മല കയറുന്നതിനായി ചെറിയ കമ്പികൊണ്ടുള്ള പടികളുണ്ട്. ഇവിടെ നിന്ന് അടുത്ത മലനിരകളിലേക്ക് റോപ് വേ യാത്രയും ഒരുക്കിയിട്ടുണ്ട്. സുരക്ഷയുടെ കാര്യത്തിൽ പേടിക്കേണ്ട ആവശ്യവും വരുന്നില്ല.
Post Your Comments