കോട്ടയം:വാഴക്കുല വിറ്റതിനുശേഷം മടങ്ങിയ തമിഴ്‌നാട്ടില്‍നിന്നുള്ള കര്‍ഷകരുടെ രണ്ടര ലക്ഷം രൂപയുടെ ബാഗ് തട്ടിയെടുത്ത് കുരങ്ങന്മാർ.കുട്ടിക്കാനം വളഞ്ഞാങ്ങാനത്ത് നിറുത്തിയിട്ടിരുന്ന ലോറിയില്‍ നിന്നാണ് കുരങ്ങന്മാർ പണം തട്ടിയത്.കുരങ്ങന്മാരെ തേടി കർഷകർ വലയുകയാണ്.
പണവുമായി ഓടിയ കുരങ്ങന്മാരെ കർഷകർ പിന്തുടർന്നെങ്കിലും കുരങ്ങന്മാർ വലിയ മരത്തിൽ കയറി സ്ഥലം വിട്ടു. 20 അംഗങ്ങൾ ഉണ്ടായിരുന്നസംഘം ചായ കുടിക്കാനായാണ് ലോറി നിർത്തിയത്.വളങ്ങാങ്ങാനത്തെ വെള്ളച്ചാട്ടം കാണാനെത്തുന്നവരുടെ ബാഗും പൊതിയുമൊക്കെ കുരങ്ങന്മാർ അടിച്ചു മാറ്റുക സാധാരണമാണ്.
ഭക്ഷണ സാധനങ്ങൾ ഉണ്ടാവുമെന്നതു കൊണ്ടുതന്നെ ഈ ബാഗും ആ ഉദ്ദേശത്തിലാണ് കുരങ്ങന്മാർ തട്ടിയെടുത്തത്.ഇതു സംബന്ധിച്ചു പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും പീരുമേട് പോലീസ് പറഞ്ഞു.മാട് കച്ചവടത്തിന്റെ മറവിൽ കള്ളനോട്ട് തമിഴ്‌നാട്ടിൽ നിന്നെത്തുന്നത് പതിവാണെന്നും പോലീസ് പറയുന്നു.
Post Your Comments