തിരുവനന്തപുരം : ജേക്കബ് തോമസ് തിരകെ എത്തിയാല്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം കൈമാറുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. തനിക്ക് വിജിലന്‍സ് ഡയറക്ടറുടെ താല്കാലിക ചുമതല മാത്രമാണ് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദ ഫോണ്‍ സംഭാഷണ കേസില്‍ മികച്ച അന്വേഷണ സംഘത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും നിക്ഷ്പക്ഷമായ നടപടി ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണത്തിന് ശേഷം കര്‍ശനമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ ചോദ്യം ചെയ്യല്‍ ഇന്നും നാളെയുമായി പൂര്‍ത്തിയാകും. പോലീസ് ആസ്ഥാനത്തുള്ള ക്രൈംബ്രാഞ്ചിന്റെ ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യുന്നത്. ഇതിനായി കേസിലെ ഓന്‍പത് പ്രതികള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ചാനല്‍ പ്രവര്‍ത്തകരാരും ഇതുവരെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായിട്ടില്ല. രാവിലെ 10 മണിക്ക് ഹാജരാകാനായിരുന്നു അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നത്.
Post Your Comments