CricketNews

കോഹ്‌ലിയെ സ്റ്റമ്പ് എടുത്ത് കുത്തിവീഴ്ത്താൻ തോന്നിയിരുന്നു: വിവാദവെളിപ്പെടുത്തലുമായി മുൻ ഓസിസ് താരം

കോഹ്‌ലിയെ സ്റ്റമ്പെടുത്ത് കുത്തി വീഴ്ത്താന്‍ തോന്നിയതായുള്ള ഓസീസിന്റെ മുൻ താരമായ എഡ് കോവന്റെ വെളിപ്പെടുത്തൽ വിവാദമാകുന്നു. കോഹ്‌ലിയുമായി ഒരു ടെസ്റ്റ് പരമ്പരക്കിടെയുണ്ടായ വാഗ്വാദത്തെ കുറിച്ചാണ് കോവന്‍ ഫോക്‌സ് സ്‌പോര്‍ട്‌സിനോട് പറഞ്ഞത്. പരമ്പരക്കിടെ തന്റെ അമ്മക്ക് അസുഖമായിരുന്നു. അതിന്റെ വിഷമത്തിൽ കളിക്കുന്നതിനിടെയാണ് കോഹ്ലി തന്നോട് മോശം പരാമർശം നടത്തിയതെന്നാണ് കോവന്റെ വെളിപ്പെടുത്തൽ.

തന്റെ സകല നിയന്ത്രണങ്ങളും തെറ്റിക്കുന്ന തരത്തിലുള്ളതായിരുന്നു കോഹ്‌ലിയുടെ പരാമർശം. അപ്പോൾ കോഹ്‌ലിയെ സ്റ്റമ്പ് ഊരിയെടുത്ത് കുത്തി വീഴ്ത്താനാണ് തോന്നിയതെന്ന് കോവൻ പറയുന്നു. താൻ എല്ലാ അതിർവരമ്പുകളും ലംഘിച്ചുവെന്ന് അമ്പയർ വന്ന് പറഞ്ഞപ്പോഴാണ് കോഹ്‌ലിക്ക് മനസിലായതെന്നും പിന്നീട് തന്റെ അടുത്ത് വന്ന് മാപ്പ് പറഞ്ഞതായും എഡ് കോവൻ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button