ഇടുക്കി: ഇടുക്കിയില്‍ സിപിഎം നേതാവ് ആദിവാസികളേയും ഭൂമി തട്ടിപ്പിനിരയാക്കിയതായ് പരാതി.പെരുമ്പാവൂരിലെ റോയല്‍ അഗ്രികള്‍ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരില്‍ കൊട്ടക്കാമ്പൂരില്‍ ആണ് സിപിഎം നേതാവ് ജോണ്‍ ജേക്കബ് ആദിവാസി ഭൂമി തട്ടിയത്. പെരുമ്പാവൂര്‍ സിപിഎം കൗണ്‍സിലറാണ് ജോണ്‍ ജേക്കബ്.1999ല്‍ പട്ടികജാതിക്കാരായ കര്‍ഷകര്‍ക്കനുവദിച്ചിരുന്ന നാലേക്കര്‍ വീതം ഭൂമിക്കു സര്‍ക്കാര്‍ പട്ടയം നൽകിയിരുന്നു.ഇതില്‍ 13 പേരുടെ 52 ഏക്കര്‍ ഭൂമിയാണ് ജോണ് ജേക്കബും കുടുംബാംഗങ്ങളും ചേർന്ന് തട്ടിയെടുത്തത്.
ജോണ്‍ ജേക്കബ് എംഡിയായ റോയല്‍ അഗ്രികൾച്ചറല്‍ കമ്പനിയുടെ പേരിൽ കൊട്ടക്കമ്പൂരിലെ ഭൂമിയുടെ പവര്‍ ഓഫ് അറ്റോര്‍ണി റജിസ്‌ട്രേഷന്‍ 2004 ജൂലൈ മാസത്തിലായിരുന്നു നടന്നത്.പിന്നീട് രണ്ടു ദിവസങ്ങൾക്കു ശേഷം ദേവികുളം റജിസ്ട്രാര്‍ ഓഫിസില്‍ വച്ച് ഭൂമി ജോണ്‍ ജേക്കബിന്റെയും ഭാര്യയുടെയും പേരിലേക്കു തീറെഴുതി നല്‍കിയതായി കാണുന്നു.ഏജന്റുമാർ ആണ് ഇത് ചെയ്തതെന്നാണ് വിവരം.ഭൂമിയുടെ മുക്ത്യാര്‍ വഴിയാണ് തട്ടിപ്പ് നടത്തിയത്.
കമ്പനി ആരംഭിക്കുന്നതിനു മാസങ്ങള്‍ക്കു മുമ്പാണ് ആദിവാസികളും കര്‍ഷകരുമായ 15 പേരില്‍ നിന്ന് ഭൂമി തട്ടിയെടുത്തത്.ലാന്‍ഡ് അസൈന്‍മെന്‍റ് അസി.കമ്മീഷണര്‍ ഡോ.ടി സജിത് ബാബുവിന്‍റേയും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാാിരുന്ന നിവേദിത പി ഹരന്‍റെയും റിപ്പോര്‍ട്ടിലാണ് കയ്യേറ്റം നടന്നതായി വ്യക്തമാക്കിയിരിക്കുന്നത്. വയനാട്ടിലെയും ഇടുക്കിയിലെയും ആദിവാസി ഭൂമികളിൽ കൂടുതലും തട്ടിയെടുത്തിരിക്കുന്നതു രാഷ്ട്രീയക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
Post Your Comments