TennisSports

സ്വപ്ന ഫൈനലിന് വേദിയൊരുക്കി മിയാമി ഓപ്പൺ

ഫ്ലോറിഡ : സ്വപ്ന ഫൈനലിന് വേദിയൊരുക്കി മിയാമി ഓപ്പൺ. ടെന്നീസ് ലോകത്തെ ഇതിഹാസങ്ങളായ റോജര്‍ ഫെഡറര്‍-റാഫേല്‍ നഡാല്‍ കലാശപോരാട്ടത്തിനാണ് മിയാമി ഓപ്പണ്‍ ഫൈനലിന് വേദിയൊരുങ്ങുന്നത്. മൂന്നു സെറ്റും ടൈബ്രേക്കറിലേക്ക് നീണ്ട മത്സരത്തിനൊടുവിൽ ഓസ്‌ട്രേലിയയുടെ നിക്ക് കിര്‍ഗിയോസിനെ പരാജയപ്പെടുത്തിയാണ് ഫെഡറർ ഫൈനലിലെത്തുന്നത്. സ്‌കോര്‍: 7-6 (11/9), 6-7 (9/11),7-6(7/5).
ഇറ്റലിയുടെ ഫാബിയോ ഫോഗ്നിനിയെ രണ്ട് സെറ്റിനുള്ളില്‍ പരാജയപ്പെടുത്തിയാണ് നഡാല്‍ ഫൈനലിലെത്തിയത്. സ്‌കോര്‍: 6-1,7-5. മിയാമിയില്‍ അഞ്ചു തവണ നഡാൽ ഫൈനലിൽ എത്തിയെങ്കിലും കിരീടം നേടാൻ ആയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button