ന്യൂഡല്‍ഹി: ആണവനയവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ തീരുമാനങ്ങള്‍ മാറാന്‍ സാധ്യതയെന്ന് സൂചന. ഇന്ത്യയുടെ പദ്ധതി മാറ്റത്തില്‍ പാക്കിസ്ഥാന്‍ ഭയപ്പെടുന്നതായാണ് റിപ്പോര്‍ട്ട്. ആണവായുധം ആദ്യം ഉപയോഗിക്കില്ല എന്ന നയത്തില്‍ നിന്നും ഇന്ത്യ പിന്നോട്ട് പോയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
പാക്കിസ്ഥാന്റെ ആണവ വിദഗ്ധനാണ് ഇത്തരത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചത്. ബിജെപി ഹിന്ദുത്വ അജണ്ടയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നാണ് ആരോപണം. യോഗി ആദിത്യനാഥിനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി നിയോഗിച്ചതാണ് ഉദാഹരണമായി പറയുന്നത്. ഇന്ത്യയ്ക്കെതിരായി പാകിസ്ഥാന്‍ ആണവായുധം ഉപയോഗിക്കുമെന്ന് ഇന്ത്യ ഭയപ്പെടുന്നതായും അതിനാല്‍ ആദ്യം ആണവായുധം ഉപയോഗിക്കാമെന്ന നിലപാടിലേയ്ക്ക് ഇന്ത്യ തിരിഞ്ഞിരിക്കുകയാണെന്നും പാകിസ്ഥാന്‍ കരുതുന്നു.
ഇന്ത്യ വ്യക്തമായൊരു തീരുമാനം പുറത്തുവിടാത്തത് പാകിസ്ഥാനെ ആശങ്കയിലാക്കുന്നു. പാകിസ്ഥാന്റെ ആണവായുധ ശേഷിയെക്കുറിച്ച് ഇന്ത്യയ്ക്ക് സംശയമുണ്ടെന്നും പറയുന്നുണ്ട്.
Post Your Comments