പെട്ടെന്നൊരു തീ പടര്‍ന്നു പിടിക്കുന്ന പോലെയായിരുന്നു എകെ ശശീന്ദ്രനെതിരെയുള്ള വിവാദങ്ങളും ചര്‍ച്ചകളും രാജിയും. ഒടുവില്‍ എല്ലാം മാറിമറിഞ്ഞു. എകെ ശശീന്ദ്രന് അനുകൂലമായി എല്ലാ കാര്യങ്ങളും മാറി. വിവാദങ്ങള്‍ ഒരു കരയ്ക്കടുത്തപ്പോള്‍ എകെ ശശീന്ദ്രന്‍ പ്രതികരിക്കുന്നു.
അന്ധമായി താന്‍ ഒരാളെ വിശ്വസിച്ചു പോയി, അതൊരു തെറ്റായി പോയെന്ന് ഇപ്പോഴും തോന്നുന്നില്ലെന്ന് ശശീന്ദ്രന്‍ പറയുന്നു. ഒരു ചാനല്‍ ഷോയ്ക്കിടെയാണ് ശശീന്ദ്രന്റെ പ്രതികരണം. വിവാദങ്ങള്‍ തനിക്കെതിരെ ഉയര്‍ന്നിട്ടും പരസ്യപോരാട്ടത്തിന് ഇറങ്ങാതിരുന്നത് തെറ്റു പറ്റിയെന്ന ബോധ്യം ഉണ്ടായിട്ടല്ല.
ഒരു നിയമപോരാട്ടത്തിന് ഇറങ്ങുന്നതിന് മുന്‍പ് ഒരു സാമൂഹിക പശ്ചാത്തലം സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. അതുകൊണ്ടാണ് പെട്ടെന്ന് രാജി എന്ന വഴിയിലേക്ക് നീങ്ങിയത്.
ഇപ്പോള്‍ ആ സാമൂഹിക പശ്ചാത്തലം സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്നും എകെ ശശീന്ദ്രന്‍ വ്യക്തമാക്കി. വ്യക്തിപരമായ കാര്യങ്ങളില്‍ വളരെ സൂക്ഷ്മതയോടെ നീങ്ങേണ്ടതുണ്ടെന്ന് ഈ ഒരു കാര്യം തന്നെ പഠിപ്പിച്ചെന്നും ശശീന്ദ്രന്‍ പറഞ്ഞു.
Post Your Comments