ന്യൂഡല്‍ഹി: അതിവേഗ മൊബൈല്‍ നെറ്റ്‌വര്‍ക്ക് ആണെന്ന അവകാശവാദത്തോടെയുള്ള പരസ്യപ്രചാരണം നിർത്താൻ എയർടെല്ലിന് നിർദേശം. എയര്‍ടെല്ലിന്റെ അവകാശവാദം എഎസ്‌സിഐ മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് ഫാസ്റ്റ് ട്രാക്ക് കംപ്ലെയിന്റ് കമ്മിറ്റി(എഫ്ടിസിസി) കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ അഡൈ്വര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ്‌സ് കൗണ്‍സിലാണ് പരസ്യങ്ങൾ നിർത്താൻ നിർദേശിച്ചിരിക്കുന്നത്.
‘ഔദ്യോഗികമായി ഇന്ത്യയിലെ വേഗമേറിയ നെറ്റ് വര്‍ക്ക്’ എന്ന പരസ്യ വാചകവുമായി എയര്‍ടെല്‍ പരസ്യം നല്‍കുന്നതിനെതിരെ റിലയന്‍സ് ജിയോ പരാതി നൽകിയതിനെ തുടർന്നാണ് നടപടി. ഇന്റര്‍നെറ്റ് സ്പീഡ് ടെസ്റ്റിങ്ങ് സ്ഥാപനമായ ഒക്‌ലയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചായിരുന്നു എയര്‍ടെല്ലിന്റെ അവകാശവാദം. ഒക്‌ലയുമായി ചേർന്ന് തെറ്റിധാരണാജനകമായ പരസ്യമാണ് എയര്‍ടെല്‍ നല്‍കുന്നതെന്ന് എഎസ്‌സിഐ കണ്ടെത്തിയതിനെത്തുടർന്നാണ് പരസ്യം നീക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ട്രായ് പോലെ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനമല്ല ഒക്‌ല. ഈ സാഹചര്യത്തില്‍ എയര്‍ടെല്‍ പരസ്യത്തിലെ ഔദ്യോഗിക എന്ന പരാമര്‍ശം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും എഎസ്‌സിഐ വ്യക്തമാക്കി.
Post Your Comments