Latest NewsNews

സംസ്ഥാനത്ത് 1,956 മദ്യവില്പനശാലകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു

തിരുവനന്തപുരം•സുപ്രീം കോടതിയുടെ 2016 ഡിസംബര്‍ 15, 2017 മാര്‍ച്ച് 31 തീയതികളിലെ വിധിന്യായത്തിന്റെ അടിസ്ഥാനത്തില്‍ ദേശീയ/സംസ്ഥാന പാതയോരത്തുനിന്നും അഞ്ഞൂറ് മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന സംസ്ഥാനത്തെ എല്ലാ മദ്യവില്പന ശാലകളുടെയും പ്രവര്‍ത്തനം അവസാനിപ്പിച്ചതായി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് അറിയിച്ചു.

മദ്യശാലകള്‍ അടയുന്നതിനെ തുടര്‍ന്ന് വ്യാജമദ്യത്തിന്റെ വില്പന തടയുന്നതിന്മുന്‍കരുതലെന്ന നിലയില്‍ ഏപ്രില്‍ ഒന്നുമുതല്‍ 20 വരെ സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് കാലയളവായി പ്രഖ്യാപിച്ച് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ശക്തിപ്പെടുത്തിയിട്ടുണ്ട്. ബെവ്‌കോ/കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റ് -207, ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ -11, ക്ലബ്ബുകള്‍ -18, ബീര്‍/വൈന്‍പാര്‍ലറുകള്‍ -586, ബീര്‍ ഔട്ട്‌ലെറ്റ് -2, കളള് ഷാപ്പുകള്‍ -1132, ആകെ -1956 എന്നിങ്ങനെയാണ് അടച്ചുപൂട്ടിയവയുടെ കണക്ക്. വ്യാജമദ്യ വില്പന തടയുന്നതിന് നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവിയോട് അഭ്യര്‍ത്ഥിച്ചിട്ടുള്ളതായും എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് അറിയിച്ചു.

പ്രവര്‍ത്തനം അവസാനിപ്പിച്ച മദ്യ വില്പനശാലകളുടെ വിവരങ്ങള്‍ ജില്ല തിരിച്ച്. തിരുവനന്തപുരം – ബെവ്‌കോ/കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റ് – 22, ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ – രണ്ട്, ക്ലബ് – മൂന്ന്, ബിയര്‍/വൈന്‍ പാര്‍ലര്‍ – 50, ബിയര്‍ ഔട്ട്‌ലെറ്റ് – ഒന്ന്, കള്ളുഷാപ്പ് – ആറ്, ആകെ – 84. കൊല്ലം – ബെവ്‌കോ/കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റ് – 24, ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ – ഒന്ന്, ക്ലബ്ബ് – ഒന്ന്, ബിയര്‍/വൈന്‍ പാര്‍ലര്‍ – 56, കള്ളുഷാപ്പ് – 21, ആകെ 103, പത്തനംതിട്ട – ബെവ്‌കോ/കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റ് – 13, ക്ലബ്ബ് – ഒന്ന്, ബിയര്‍/വൈന്‍ പാര്‍ലര്‍ – 29, കള്ളുഷാപ്പ് – 11, ആകെ – 54. ആലപ്പുഴ – ബെവ്‌കോ/കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റ് – 17, ക്ലബ്ബ് – ഒന്ന് – ബിയര്‍/വൈന്‍ പാര്‍ലര്‍ – 35, കള്ളുഷാപ്പ് -115, ആകെ – 168. കോട്ടയം – ബെവ്‌കോ/കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റ് – 18, ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ – ഒന്ന്, ക്ലബ്ബ് – രണ്ട്, ബിയര്‍/വൈന്‍ പാര്‍ലര്‍ – 71, കള്ളുഷാപ്പ് – 144, ആകെ – 236. ഇടുക്കി – ബെവ്‌കോ/കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റ് – 17, ബിയര്‍/വൈന്‍ പാര്‍ലര്‍ – 31, കള്ളുഷാപ്പ് – 147, ആകെ – 195. എറണാകുളം – ബെവ്‌കോ/കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റ് – 31, ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ – ആറ്, ക്ലബ്ബ് -അഞ്ച് ബിയര്‍/വൈന്‍ പാര്‍ലര്‍ – 121, ബിയര്‍ ഔട്ട്‌ലെറ്റ് – ഒന്ന്, കള്ളുഷാപ്പ് – 131, ആകെ – 295. തൃശൂര്‍ – ബെവ്‌കോ/കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റ് – 16, ക്ലബ്ബ് – മൂന്ന്, ബിയര്‍/വൈന്‍ പാര്‍ലര്‍ – 78, കള്ളുഷാപ്പ് – 154, ആകെ – 251. പാലക്കാട് – ബെവ്‌കോ/കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റ് – 12, ക്ലബ്ബ് – ഒന്ന്, ബിയര്‍/വൈന്‍ പാര്‍ലര്‍ – 31, കള്ള്ഷാപ്പ് – 160, ആകെ – 204. കോഴിക്കോട് – ബെവ്‌കോ/കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റ് – 11, ക്ലബ്ബ് – ഒന്ന്, ബിയര്‍/വൈന്‍ പാര്‍ലര്‍ – 24, കള്ള്ഷാപ്പ് – 59, ആകെ – 95. വയനാട് – ബെവ്‌കോ/കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റ് – മൂന്ന്, ബിയര്‍/വൈന്‍ പാര്‍ലര്‍ – പത്ത്, കള്ള്ഷാപ്പ് – 12, ആകെ – 25. മലപ്പുറം – ബെവ്‌കോ/കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റ് – എട്ട്, ഫൈവ്‌സ്റ്റാര്‍ ഹോട്ടല്‍ – ഒന്ന്, ബിയര്‍/വൈന്‍ പാര്‍ലര്‍ – 25, കള്ള്ഷാപ്പ് – 43, ആകെ – 77. കണ്ണൂര്‍ – ബെവ്‌കോ/കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റ് – പത്ത്, ബിയര്‍/വൈന്‍ പാര്‍ലര്‍ – 16, കള്ള്ഷാപ്പ് – 79, ആകെ – 105. കാസര്‍ഗോഡ് – ബെവ്‌കോ/കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റ് – അഞ്ച്, ബിയര്‍/വൈന്‍ പാര്‍ലര്‍ – ഒന്‍പത്, കള്ള്ഷാപ്പ് – 50, ആകെ – 64.

shortlink

Related Articles

Post Your Comments

Related Articles


Back to top button