
ന്യൂഡല്‍ഹി: സൈന നെഹ്വാളിനെ പരാജയപ്പെടുത്തി ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണില്‍ സിന്ധു മുന്നേറി. നേരിട്ടുള്ള സെറ്റുകള്‍ക്ക് സൈനയെ തകര്‍ത്താണ് സിന്ധു സെമിയില്‍ പ്രവേശിച്ചത്.
ആദ്യസെറ്റില്‍ തന്നെ സിന്ധു സൈനയെ പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍, രണ്ടാം സെറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ഒരു ഘട്ടത്തില്‍ സൈന 18-15 എന്ന നിലയില്‍ എത്തിയിരുന്നു. എന്നാല്‍, പ്രതീക്ഷിക്കാത്തയൊരു കുതിച്ചു ചാട്ടമായിരുന്നു സിന്ധു കാഴ്ചവെച്ചത്. സ്‌കോര്‍: 21-16, 22,20.
Post Your Comments