India

പശുക്കളെ കൊല്ലുന്നവര്‍ സൂക്ഷിക്കുക: ജീവപര്യന്തം ശിക്ഷ

അഹമ്മദാബാദ്: പശുക്കളെ കൊല്ലുന്നവര്‍ക്ക് കഠിന ശിക്ഷയാണ് ഗുജറാത്ത് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ജീവപര്യന്തം തടവുശിക്ഷ ലഭിക്കും. നിയമസഭയില്‍ ഇതു സംബന്ധിച്ച ഭേദഗതി പാസാക്കി.

പശുക്കടത്ത് നടത്തുന്നവര്‍ക്ക് 10 വര്‍ഷത്തെ തടവുശിക്ഷയാണ് പറയുന്നത്. ഗുജറാത്ത് ആനിമല്‍ പ്രിസര്‍വേഷന്‍ ആക്ട് ഓഫ് 1954 പ്രകാരമാണ് ശിക്ഷ ലഭിക്കുക. 2011ലാണ് പശുക്കളെ കൊല്ലുന്നതിനും കടത്തുന്നതിനും ഗുജറാത്തില്‍ നിരോധനമേര്‍പ്പെടുത്തിയത്.

അന്ന് നരേന്ദ്രമോദി മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഗുജറാത്തില്‍ പശുക്കളെ കൊല്ലുന്നവര്‍ക്ക് ഏഴുവര്‍ഷം കഠിനതടവ് വ്യവസ്ഥ ചെയ്യുന്ന ഭേദഗതി കൊണ്ടുവന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button