ന്യൂഡല്‍ഹി: അംഗന്‍വാടി ജീവനക്കാര്‍, ആശ വര്‍ക്കര്‍മാര്‍, സ്കൂളുകളിലെ ഉച്ചക്കഞ്ഞി പദ്ധതിയിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് ഇ പി എഫ് പരിരക്ഷ നൽകുന്നത് യാഥാർഥ്യത്തിലേക്ക്.ഡല്‍ഹിയില്‍ ചേര്‍ന്ന ഇ.പി.എഫ്.ഒ ട്രസ്റ്റി ബോര്‍ഡ് യോഗത്തിലാണ് ഇവരെ ഉൾപ്പെടുത്താൻ ധാരണയായത്. ഇതോടെ നിരവധി നിർധന സ്ത്രീകൾക്ക് പ്രയോജനം ലഭിക്കും.കേന്ദ്ര തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ഇത് സംബന്ധിച്ച് കേന്ദ്ര തൊഴില്‍ മന്ത്രാലയം വിജ്ഞാപനം ഇറക്കുന്നതോടെ തീരുമാനം പ്രാബല്യത്തിലാകും.രാജ്യത്ത് 14 ലക്ഷം അംഗൻവാടി ജീവനക്കാർ ഉണ്ട്. ഇവരുടെ ഇ.പി.എഫിലേക്കുള്ള തൊഴിലുടമയുടെ വിഹിതം ആരാണ് അടക്കുകയെന്ന കാര്യത്തില്‍ ധാരണയായതിനു ശേഷം മാത്രമേ അപേക്ഷ കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് സമർപ്പിക്കൂ.
Post Your Comments