KeralaNews

ഹര്‍ത്താല്‍ വാര്‍ത്ത‍ വ്യാജം- ബി.ജെ.പി

തൃശൂര്‍•നാളെ ജില്ലയിൽ ബി.ജെ.പി ഹർത്താൽ ആണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത തീർത്തും അവാസ്തവമാണെന്ന് ജില്ലാ സെക്രട്ടറി അനീഷ്‌ കുമാര്‍ കെ.കെ അറിയിച്ചു. പ്രചരിക്കുന്ന തരത്തിലുള്ള ഒരു അനിഷ്ട സംഭവവും ജില്ലയിൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഗുരുവായൂരില്‍ വച്ച് ബി.ജെ.പി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചുവെന്നും ഇതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തുമെന്നുമായിരുന്നു വാര്‍ത്ത‍. ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റുവെന്നും വാര്‍ത്ത‍യിലുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button