
ലക്‌നോ: തന്റെ ബാല്യകാലസഖിയെ വിവാഹം കഴിക്കുന്നതിനായി ടിബറ്റന്‍ ലാമ സന്യാസമുപേക്ഷിച്ചു. കര്‍മാപ ലാമയുടെ അവതാരമെന്ന് വിശ്വസിക്കപ്പെട്ടിരുന്ന തയേ ദോര്‍ജെയാണ് 33 ാം വയസില്‍ സന്യാസമുപേക്ഷിച്ചത്. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ദോര്‍ജെ തന്റെ ബാല്യകാലസഖ്യയായ റിഞ്ചെന്‍ യാംഗ്‌സോമിനെ വിവാഹം കഴിച്ചു. മാര്‍ച്ച് 25 നായിരുന്നു ചടങ്ങുകള്‍. ലാമയുടെ ഓഫീസ് വിവാഹവാര്‍ത്ത സ്ഥിരീകരിച്ചു പത്രക്കുറിപ്പ് ഇറക്കിയത് ഇന്നാണ്.
തയേ ദോര്‍ജെയെക്കാള്‍ മൂന്നുവയസിന് മൂത്തയാളാണ് റിഞ്ചെന്‍ യാംഗ്‌സോ. ഈ പ്രായവ്യത്യാസമൊന്നും പ്രണയസാഫല്യത്തിന് തടസമായില്ല. ഭൂട്ടാന്‍ സ്വദേശിനിയായ റിഞ്ചെന്‍, ഇന്ത്യയിലും യൂറോപ്പിലുമായാണ് തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.
വിവാഹിതനാകാനുള്ള തീരുമാനം ശരിയാണെന്നു പൂര്‍ണബോധ്യമുണ്ടെന്ന് ദോര്‍ജെ പറഞ്ഞു. തനിക്കു മാത്രമല്ല തന്റെ വംശപരമ്പരയ്ക്കും ഈ തീരുമാനം ഗുണകകരമാകുമെന്നാണ് വിശ്വാസം – തയേ ദോര്‍ജെ വ്യക്തമാക്കി.
Post Your Comments