യേശു ക്രിസ്തുവിന്റെ യഥാർഥ രൂപം കണ്ടെത്തിയതായി അവകാശപ്പെട്ട് ബൈബിൾ ചിത്രകാരന്റെ വെളിപ്പെടുത്തൽ.എ.ഡി. ഒന്നാം നൂറ്റാണ്ടിലേതെന്ന് കരുതുന്ന ഒരു നാണയം യേശുവിന്റെ മുഖം ആലേഖനം ചെയ്തതാണെന്നാണ് പുതിയ വെളിപ്പെടുത്തൽ.ബ്രിട്ടീഷ് ബൈബിൾ ചരിത്രകാരനായ റാൽഫ് എല്ലിസ് ആണ് വെളിപ്പെടുത്തൽ നടത്തിയത്. അദ്ദേഹം പറയുന്നത് യേശുവിന്റെ യഥാർത്ഥ രൂപവും ഈ നാണയത്തിൽ മാത്രം ഉള്ളതാണെന്നാണ്.
എന്നാൽ ഇതുവരെ ഈ നാണയത്തിലെ രൂപത്തിന്റ ഉടമ മെസൊപ്പൊട്ടോമിയൻ രാജ്യമായിരുന്ന എഡേസയിലെ രാജാവ് മനുവിന്റെത് ആണെന്നായിരുന്നു ലോകം കരുതിയിരുന്നത്.30 വർഷത്തോളം നീണ്ട ഗവേഷണത്തിനുശേഷമാണ് എല്ലിസ് ഈ നാണയത്തിലെ രൂപം യേശു ആണെന്ന് പറയുന്നത്.മനുവിന്റെയും യേശുവിന്റെയും ലഭ്യമായ എല്ലാ ചരിത്ര രേഖകളും മറ്റു തെളിവുകളും സൂക്ഷ്മമായി പരിശോധിക്കുകയും പഠിക്കുകയും ചെയ്ത എല്ലിസ്, ഇരുവർക്കുമിടയിൽ വളരെയേറെ സമാനതകൾ ഉള്ളതായി കണ്ടെത്തി.
ഈസാസ് മനു രാജാവ് എന്നും ജീസസ് ഇമ്മാനുവൽ രാജാവ് എന്നും രണ്ടു പേരുകളിൽ മരണാനന്തരം ഇവർ അറിയപ്പെട്ടു എന്നാണ് എല്ലിസിന്റെ കണ്ടുപിടിത്തം. എന്തായാലും വരും ദിവസങ്ങളിൽ ഇത് വൻ ചർച്ചയ്ക്കു വഴിവെക്കുമെന്നാണ് ലോകം ഉറ്റു നോക്കുന്നത്.
Post Your Comments