തിരുവനന്തപുരം: മുൻ മന്ത്രി എ.കെ. ശശീന്ദ്രന്‍റെ രാജിയിൽ കലാശിച്ച ടെലിഫോണ്‍ വിവാദത്തെ കുറിച്ച് പോലീസ് അന്വേഷിക്കും. ഡിജിപിക്കു ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. ഡിജിപി ലോക്നാഥ് ബെഹ്റ ഡൽഹിയിൽനിന്നു മടങ്ങിവന്നശേഷം ഇതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകും.
Post Your Comments