തൊടുപുഴ: ദേവികുളം എം.എൽ.എ എസ് രാജേന്ദ്രന്റെ വിവാദഭൂമിക്ക് പട്ടയമില്ലെന്ന് ആരോപണം. പട്ടയം ലഭിച്ചെന്ന് പറയുന്ന വർഷങ്ങളിൽ ലാൻഡ് അസൈൻമെന്റ് (എൽ.എ)കമ്മിറ്റി കൂടിയിട്ടില്ലെന്നും കമ്മിറ്റി കൂടാതെ പട്ടയം ലഭിക്കില്ലെന്നും വിവരാകാശരേഖയിൽ പറയുന്നു.
2000 ത്തിലാണ് തന്റെ ഭൂമിക്ക് പട്ടയം ലഭിച്ചതായി രാജേന്ദ്രൻ അവകാശപ്പെട്ടത്. അതെ വർഷത്തിൽ പട്ടയത്തിനായി രാജേന്ദ്രൻ അപേക്ഷ നൽകിയിരുന്നു. അന്നത്തെ എം.എൽ.എ എ.കെ മണിയായിരുന്നു എൽ.എ കമ്മിറ്റി ചെയർമാൻ. രാജേന്ദ്രന്റെ പേര് ലിസ്റ്റിലുണ്ടായിരുന്നു. എന്നാൽ പട്ടയം നൽകിയിട്ടുണ്ടോ എന്നറിയില്ലെന്ന് മണി വ്യക്തമാക്കി. എന്നാൽ എൽ.എ കമ്മിറ്റി കൂടിയതായി രേഖയിലില്ലാത്തത് തന്റെ കുറ്റമല്ലെന്നും ഇക്കാനഗറിലെ എട്ട് സെന്റ് സ്ഥലത്തിന്റെ പട്ടയരേഖകൾ തന്റെ കൈവശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments