International

അത്യാസന്ന നിലയില്‍ കിടക്കുന്ന രോഗിക്കുമുന്നില്‍ നഴ്‌സുമാരും ഡോക്ടര്‍മാരും നൃത്തം ചെയ്തു: വീഡിയോ പുറത്ത്

രോഗികളുടെ വേദനയും മാനസികാവസ്ഥയും പേടിയും മാറ്റാന്‍ ഡോക്ടര്‍മാരും നഴ്‌സുമാരും രോഗിക്ക് ഇഷ്ടമുള്ളത് ചെയ്തു കൊടുക്കാറുണ്ട്. അത്തരത്തില്‍ ജീവന്‍ രക്ഷിച്ച ഒട്ടേറെ വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍, ഇവിടെ കണ്ട കാഴ്ച നേരെ വിപരീതമായിരുന്നു. നഗ്നയായി ഓപ്പറേഷന്‍ ടേബിളില്‍ കിടക്കുന്ന രോഗിക്കുമുന്നില്‍ പാട്ടുപാടി നൃത്തം ചെയ്താല്‍ എങ്ങനെയിരിക്കും?

ഡോക്ടറും നഴ്‌സുമാരും ചേര്‍ന്നാണ് ഈ ക്രൂരത കാണിച്ചത്. നൃത്തം ചെയ്യുന്ന വീഡിയോ പുറത്തുവന്നതോടെ ഇവരുടെ പണിയും തെറിച്ചു. കൊളംബിയയിലെ സാന്തക്രൂസ് ഡി ബൊകാഗ്രാന്‍ഡെ ആശുപത്രിയിലാണ് ഇത്തരം ഒരു കാഴ്ച നടന്നത്. ഓപ്പറേഷന്‍ ടേബിളില്‍ രോഗിയെ പൂര്‍ണ്ണ നഗ്‌നയാക്കി കിടത്തിയ ശേഷമായിരുന്നു ഡോക്ടര്‍മാരുടേയും നഴ്സമാരുടെയും നൃത്തം.

രോഗി അബോധാവസ്ഥയിലായിരുന്നു. നഴ്സുമാരും ഡോക്ടര്‍മാരും രോഗിക്കുമുന്നില്‍ പൊട്ടിച്ചിരിച്ചു കൊണ്ടായിരുന്നു നൃത്തം ചെയ്തത്. സംഭവത്തില്‍ അഞ്ചു ജീവനക്കാരെ ആശുപത്രി സസ്പെന്‍ഡ് ചെയ്തു.

തങ്ങളുടെ ക്ലിനിക്കില്‍ എത്തുന്ന ഓരോ രോഗികള്‍ക്കും ബഹുമാനം നല്‍കുക എന്നതു ക്ലിനിക്കിനെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രധാന കാര്യമാണ്. അതുകൊണ്ടുതന്നെ ജീവനക്കാര്‍ നടത്തിയ ഈ പ്രവൃത്തിയില്‍ ഖേദിക്കുന്നുവെന്നും ആശുപത്രി ഉടമകള്‍ അറിയിച്ചു. വീഡിയോ കാണാം…

shortlink

Related Articles

Post Your Comments

Related Articles


Back to top button