കൊച്ചി; കൊച്ചി മെട്രോ പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ യാത്രക്കാര്‍ക്ക് സൗജന്യമായി വൈഫൈ സേവനവും ലഭ്യമാക്കും. ഇതിനായി കെഎംആര്‍എല്‍ ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. മെട്രോ ട്രെയിനുകള്‍ക്കുള്ളിലും സ്റ്റേഷനുകളിലുമായിരിക്കും സൗജന്യ വൈഫൈ സേവനം ലഭ്യമാകുക. എന്നാല്‍ ഉപയോഗിക്കാവുന്ന ഡേറ്റയില്‍ നിയന്ത്രണമുണ്ടാകുമെന്നാണ് സൂചന. അര മണിക്കൂര്‍ സൗജന്യ വൈഫൈ ഉപയോഗം എന്നതാണ് കെഎംആര്‍എല്‍ ഉദ്ദേശിക്കുന്നത്. ഏപ്രില്‍ അവസാനത്തോടെ മെട്രോ റെയില്‍ ഓടിത്തുടങ്ങുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ ആ സമയം തന്നെ വൈഫൈ സേവനങ്ങളും സജ്ജമാക്കുന്ന തരത്തിൽ ഉടന്‍ തന്നെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് കെ.എം.ആര്‍.എല്‍.
കുടുംബശ്രീയില്‍നിന്ന് പരീക്ഷയിലൂടെയും മറ്റും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പരിശീലനം നല്‍കുന്ന തിരക്കിലാണ് ഇപ്പോൾ കെഎംആര്‍എല്‍. ബിഹേവിയറല്‍ ട്രെയ്നിംഗാണ് ഇപ്പോള്‍ ഇവര്‍ക്ക് നല്‍കി കൊണ്ടിരിക്കുന്നത്. കൊച്ചി മെട്രോയിലേക്ക് ജോലിക്കായി തെരഞ്ഞെടുക്കപ്പെട്ട ട്രാന്‍സ്ജെന്‍ഡേഴ്സിനും ഇതോടൊപ്പം ട്രെയ്നിംഗ് നല്‍കുന്നുണ്ട്. ടിക്കറ്റ് മെഷീന്‍, കൗണ്ടര്‍ ട്രെയ്നിംഗ് ഉള്‍പ്പെടെയുള്ള സാങ്കേതിക പരിജ്ഞാനത്തിനായുള്ള പരിശീലന പരിപാടികളും ബിഹേവിയറല്‍ ട്രെയ്നിംഗിന്റെ ഭാഗമായി നടക്കും.
Post Your Comments