തിരുവനന്തപുരം: ശശീന്ദ്രന് പകരം തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് എൻ സി പി. ഗതാഗതമന്ത്രി സ്ഥാനം തോമസ് ചാണ്ടിക്കു നൽകണമെന്ന് എൻസിപി നേതൃയോഗം. മുഖ്യമന്ത്രി പിണറായി വിജയനോട് ഇക്കാര്യം ആവശ്യപ്പെടും. രാജിവച്ച എ.കെ.ശശീന്ദ്രൻ എംഎൽഎയും തീരുമാനത്തെ പിന്തുണച്ചു. എംഎൽഎ ഹോസ്റ്റലിൽ ചേർന്ന നേതൃയോഗത്തിലാണ് തീരുമാനം.
രാവിലെ വിമാനത്താവളത്തിലെത്തിയ തോമസ് ചാണ്ടി മന്ത്രിസ്ഥാനം എൻസിപി വിട്ടുനൽകില്ലെന്ന് വ്യക്തമാക്കിയിരുന്നു. വകുപ്പ് മുഖ്യമന്ത്രി കൈവശം വയ്ക്കുന്നതിൽ തെറ്റില്ല. എന്നാൽ മറ്റു മന്ത്രിമാർക്ക് നൽകാൻ അനുവദിക്കില്ല. മന്ത്രിയാകാൻ യോഗ്യതയുള്ളവർ പാർട്ടിയിലുണ്ട്. താൻ മന്ത്രിയാകുന്നതിനോടു മുഖ്യമന്ത്രിക്ക് എതിർപ്പില്ല. എ.കെ.ശശീന്ദ്രൻ കുറ്റവിമുക്തനെന്ന് തെളിഞ്ഞാൽ ആ നിമിഷം മാറിക്കൊടുക്കുമെന്നും തോമസ് ചാണ്ടി വ്യക്തമാക്കി.
Post Your Comments