തിരുവനന്തപുരം: ഫോണ്‍ സംഭാഷണത്തില്‍ കുരുങ്ങി എ.കെ ശശീന്ദ്രന്‍ രാജിവെച്ചതോടെ മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് കുട്ടനാട് എം.എല്‍.എ തോമസ് ചാണ്ടി. മറ്റാര്‍ക്കും ഗതാഗതവകുപ്പ് വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് നടക്കുന്ന എന്‍.സി.പി നേതൃയോഗത്തില്‍ പങ്കെടുക്കുന്നതിനായി ദുബായില്‍ നിന്നെത്തിയ തോമസ് ചാണ്ടി തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. അതേസമയം, എകെ ശശീന്ദ്രനെ കുരുക്കിയ ഫോണ്‍വിളി വിവാദത്തില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്ന് കരുതുന്നില്ലെന്ന് തോമസ് ചാണ്ടി പറഞ്ഞു.
മന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണെന്നും പാര്‍ട്ടിക്ക് ലഭിച്ചിരിക്കുന്ന വകുപ്പ് മറ്റാര്‍ക്കും വിട്ട് നല്‍കില്ല. അത് എന്‍സിപിക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് തോമസ് ചാണ്ടി പറഞ്ഞു. താന്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതില്‍ മുഖ്യമന്ത്രിക്ക് എതിര്‍പ്പുണ്ടെന്ന് തോന്നുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫോണ്‍വിളി വിവാദത്തില്‍ എ.കെ ശശീന്ദ്രന്‍ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാല്‍ അടുത്ത നിമിഷം മന്ത്രിസ്ഥാനം അദ്ദേഹത്തിന് കൈമാറുമെന്ന് തോമസ് ചാണ്ടി പറഞ്ഞു. മന്ത്രിസ്ഥാനത്തിന് അര്‍ഹരായവര്‍ പാര്‍ട്ടിയിലുണ്ട്. അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്‍.സി.പിക്ക് അവകാശപ്പെട്ട മന്ത്രിസ്ഥാനം എന്‍.സി.പിക്ക് തന്നെ ലഭിക്കുമെന്ന് നേരത്തെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയനും അഭിപ്രായപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് എന്‍.സി.പിക്ക് സി.പി.ഐ.എമ്മിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും ഉഴവൂര്‍ വിജയന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
Post Your Comments