തിരുവനന്തപുരം: വോട്ടിംഗ് ദിവസം ആര്‍ത്തവം വന്നാല്‍ ഞങ്ങള്‍ വീട്ടിലിരിക്കട്ടേയെന്ന് സിനിമാ സംവിധായകയും എഴുത്തുകാരിയുമായ ശ്രീബാല ചോദിക്കുന്നു. എം.എം ഹസ്സനോടാണ് ശ്രീബാലയുടെ ചോദ്യം.
ആര്‍ത്തവം അശുദ്ധിയാണെന്നും ആര്‍ത്തവകാലത്ത് സ്ത്രീകള്‍ ആരാധനാലയങ്ങളില്‍ പോകരുത് എന്ന് പറയുന്നതില്‍ ശാസ്ത്രമുണ്ടെന്നും പറഞ്ഞ ഹസ്സനോട് പ്രതികരിക്കുകയായിരുന്നു ശ്രീബാല. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീബാലയുടെ ചോദ്യം. ഹസ്സന്റെ കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശം ഇങ്ങനെ…
ആര്‍ത്തവം അശുദ്ധിയാണെന്നും ആര്‍ത്തവകാലത്ത് സ്ത്രീകള്‍ ആരാധനാലയങ്ങളില്‍ പോകരുത് എന്ന് പറയുന്നതില്‍ ശാസ്ത്രമുണ്ടെന്നും ഹസ്സന് വാദിച്ചു. ഇതിനെ ക്യാമ്പില്‍ പങ്കെടുത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ശക്തമായ ഭാഷയില്‍ ചോദ്യം ചെയ്തെങ്കിലും ഹസ്സന് നിലപാട് തിരുത്താന്‍ തയ്യാറായില്ല. അശുദ്ധരായിരിക്കുന്ന അവസ്ഥയില്‍ അമ്പലത്തിലും പള്ളിയിലും ആരാധന നടത്തരുതെന്ന് പറയുന്നതില്‍ ശാസ്ത്രീയ കാരണങ്ങളുണ്ട്. അതിനെ മറ്റൊരുനിലയില്‍ കാണേണ്ടതില്ല.
ഈ ദിവസങ്ങളില്‍ മുസ്ലിം സ്ത്രീകള്‍ നോമ്പെടുക്കാറില്ല. ഹിന്ദുവായാലും മുസ്ലീമായാലും ക്രിസ്ത്യാനിയായാലും അശുദ്ധിയുള്ള സമയങ്ങളില്‍ സ്ത്രീകള്‍ ആരാധനാലയങ്ങളില്‍ പ്രവേശിക്കേണ്ടതില്ലെന്ന അഭിപ്രായമാണ് തനിക്കെന്നും ഹസ്സന് പറയുകയായിരുന്നു.
Post Your Comments