കോട്ടയം : വ്യക്തികളുടെ സഹകരണത്തോടെ തെരഞ്ഞെടുക്കപ്പെടുന്ന പൊതുസ്ഥലങ്ങളില്‍ ഹോട്ട് സ്‌പോട്ടുകള്‍ വരുന്നു. പുതിയ ഐ.ടി. നയത്തിന്റെ ഭാഗമായാണു തീരുമാനം. സാമൂഹ്യ സംഘടനകള്‍ എന്നിവ സ്‌പോണ്‍സര്‍ ചെയ്യുന്ന ഹോട്ട് സ്‌പോട്ടുകള്‍, സുരക്ഷാ നെറ്റ് വര്‍ക്കുകള്‍, സി.സി.ടിവി ക്യാമറകള്‍, സ്ഥല കാല വിവരങ്ങള്‍, വിവര വിനിമയ ശൃംഖലകള്‍ ഇവയെ കൂട്ടിയോജിപ്പിച്ചു കൊണ്ടുള്ള ഒരു സുരക്ഷാ വലയം തീര്‍ക്കാനും സര്‍ക്കാരിനു പദ്ധതിയിടുണ്ട്. പരസ്യ വരുമാനം സംരംഭകര്‍ക്ക് ഈടാക്കാവുന്ന തരത്തിലാണു സര്‍ക്കാര്‍ മുന്‍കെയെടുത്തു ഹോട്ട് സ്‌പോട്ടുകള്‍ ഏര്‍പ്പെടുത്തുന്നത്.
സര്‍ക്കാരിതര സംഘടനകള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള സുരക്ഷ ഒരുക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. കലക്ടറേറ്റുകളില്‍ സൗജന്യ െൈവഫെ സൗകര്യം ഒരുക്കുന്ന പദ്ധതിയ്‌ക്കൊപ്പമാണു തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലെ ഹോട്ട്‌സ്‌പോട്ട് സംവിധാനം. പൊതു സ്ഥലങ്ങളില്‍ സൗജന്യ നിരക്കില്‍ െവൈഫെ, ഐ.ഒ.ടി. (ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ്) സ്ഥാപിക്കാനും തീരുമാനമുണ്ട്.
ഡിജിറ്റല്‍ സേവനങ്ങള്‍ ഗ്രാമങ്ങളില്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളിച്ചുള്ള വികസനം ലക്ഷ്യം വച്ചു ”സ്മാര്‍ട് ഗ്രാമങ്ങള്‍, പഞ്ചായത്തുകള്‍” എന്ന പദ്ധതി നടപ്പാക്കും. ഐടി നയം നടപ്പിലാക്കാന്‍ ഐ.ടി., വാര്‍ത്താ വിനിമയം, മറ്റു പ്രധാന മേഖലകള്‍ എന്നിവയില്‍ ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ വിജയകരമായി നടപ്പിലാക്കിയ വ്യക്തികളെ ഉള്‍പ്പെടുത്തി ഉപദേശക സമിതി രുപീകരിക്കും.
സമിതി മൂന്നുമാസത്തിലൊരിക്കല്‍ യോഗം ചേരും. ഡിജിറ്റല്‍ രംഗത്തെ ഏറ്റവും പുതിയ പ്രവണതകള്‍ പൊതു ജന സേവനങ്ങള്‍ക്കായി എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെ സംബന്ധിച്ച നിര്‍ദേശങ്ങളും സമിതി സര്‍ക്കാരിനു നല്‍കും. വ്യവസായങ്ങളെയും അത്യന്താധുനിക പ്രവണതകളെയും സംബന്ധിച്ച അറിവും പരിജ്ഞാനവും വൈദഗ്ധ്യവും സര്‍ക്കാരുമായി പങ്കുവയ്ക്കുന്ന സാങ്കേതിക സംവിധാനമായി സമിതി പ്രവര്‍ത്തിക്കും.
സംസ്ഥാനത്തിന്റെ സമഗ്ര ഐടി വികസനം ഉറപ്പാക്കാനും, ഡിജിറ്റല്‍/ഐടി പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകൃത സംവിധാനത്തിനു കീഴില്‍ കൊണ്ടു വരാനും ഏകോപിപ്പിക്കാനും സമിതി ജനപ്രതിനിധികളുമായി യോജിച്ചു പ്രവര്‍ത്തിക്കും. വിശദമായ പദ്ധതി നടത്തിപ്പ് മാര്‍ഗരേഖാ രൂപീകരണം, പ്രവര്‍ത്തന ചട്ടക്കൂട്, ഭരണ നിര്‍വഹണമാതൃകകള്‍ എന്നിവ രൂപപ്പെടുത്തുന്നതില്‍ സമിതിക്കു നിര്‍ണായക പങ്കുണ്ടാകും. സര്‍ക്കാര്‍ സേവന പദ്ധതികളുടെയും സംവിധാനങ്ങളുടെയും കാലോചിതമായ നടപ്പിലാക്കല്‍, പരിഷ്‌ക്കരണം, കാര്യക്ഷമത ഉറപ്പാക്കല്‍, സമയ ബന്ധിതവും സുതാര്യവുമായ പ്രവര്‍ത്തനം എന്നിവ സമിതി നിരീക്ഷിക്കും.
Post Your Comments